മുപ്പതിൻറെ നിറവിൽ അൽ ഫുറാത്ത്; 20 മില്യൺ ദിർഹം ചിലവിൽ പുതിയ പദ്ധതികൾ തയ്യാറാക്കിയതായ് കമ്പനി
ദുബായ്: ഉമ്മുൽഖുവൈൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഫുറാത്ത് റെഫ്രിജറേഷൻ കന്പനി തങ്ങളുടെ ബിസിനസ്സ് മേഖല കൂടുതൽ വിപുലീകരിക്കാൻ തീരുമാനിച്ചതായി കന്പനി ഉടമയും മാനേജിങ് ഡയറക്ട്ടറുമായ വർഗ്ഗീസ് ചാക്കോ അറിയിച്ചു. ആയിരത്തി തൊള്ളായിരത്തി എൺപത്തി എട്ടിൽ ഉമ്മുൽഖുവൈനിലാണ് കന്പനി ആരംഭിച്ചത്. ഭക്ഷണ പദാർത്ഥങ്ങളുടെ വിപണന മേഖലയിൽ പ്രവർത്തിക്കുന്ന കന്പനികളുടെ വാഹനങ്ങൾക്കും, എടിഎം പോലുള്ള പ്രത്യേക മെഷിനറികൾ ഘടിപ്പിക്കുന്ന വാഹനങ്ങൾക്ക് വേണ്ട ശീതീകരണ സംവിധാനം ഒരുക്കിക്കൊടുക്കുന്നതിലും പ്രശസ്തമാണ് അൽ ഫുറാത്ത്.
പ്രത്യേക ഊഷ്മാവിൽ സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ഭക്ഷണ പദാർത്ഥങ്ങൾ നിർമ്മാണ കന്പനിയിൽ നിന്നും ഉപഭോക്താവിലേക്ക് എത്തുന്നതുവരെയുള്ള സമയം നിർണ്ണായകമാണ്. ആരോഗ്യ സുരക്ഷാ മാനദണ്ഢങ്ങൾ കർശനമായി പാലിക്കുന്ന യുഎഇ പോലുള്ള വലിയ രാജ്യത്ത് തങ്ങൾ ഉപഭോക്താക്കൾക്ക് നൽകി വരുന്ന ക്യത്യമായ സേവനമാണ് ഈ മേഖലയിൽ തങ്ങളുടെ വളർച്ചയ്ക്ക്ക് കാരണമായതെന്ന് കന്പനി ഉടമ വർഗ്ഗീസ് ചാക്കോ വ്യക്തമാക്കി. യുഎഇ യിൽ ആദ്യമായി സഞ്ചരിക്കുന്ന എടിഎം എന്ന ആശയം നടപ്പിലാക്കിയപ്പോൾ അത്തരം വാഹനങ്ങൾക്ക് വേണ്ട ശീതീകരണ സംവിധാനം ഒരുക്കാൻ അധിക്രതർ അൽഫുറാത്തിനെയാണ് സമീപിച്ചത്.

കന്പനിയുടെ മുപ്പതാം വാർഷികാഘോഷത്തെ കുറിച്ച് വിശദീകരിക്കാൻ ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. എഴുപത്തി നാലിൽ ഇന്ത്യയിൽ നിന്നും കപ്പൽ മാർഗം യുഎഇ യിൽ എത്തിയ താൻ കഠിന പ്രയത്നത്തിലൂടെയാണ് കന്പനിയെ വളർത്തിയതെന്നും അഞ്ചിലധികം രാജ്യങ്ങളിൽ നിന്നായി ഏതാണ്ട് ഇരുന്നൂറോളം തൊഴിലാളികൾ ഇപ്പോൾ തന്റെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. ഈ വർഷം ഇരുപത് മില്യൺ ദിർഹം ചിലവഴിച്ച് കന്പനിയുടെ പ്രവർത്തന മേഖല കൂടുതൽ വ്യാപിപ്പിക്കാൻ പദ്ധതികൾ തയ്യാറാക്കിയതായ് കന്പനി ഡയറക്ടർ പ്രിബുജോൺ അറിയിച്ചു. ഗ്രൂപ്പ് അഡ്മിനിസ്ട്ട്രറ്റർ തീജാ പ്രിബുജോണും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.












Click it and Unblock the Notifications