കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട്ടിലെ പാചക വിദഗ്ധരല്ലാം ഇങ്ങ് ദുബായിലാണ്.

Google Oneindia Malayalam News

ദുബായ്: ചില മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ആഘോഷങ്ങള്‍ സ്വന്തം നാട്ടില്‍ ആഘോഷിക്കാന്‍ സാധിക്കാറില്ല. അതിലൊരു വിഭാഗമാണ് പാചക വിദഗ്ധര്‍. ഓണമായാലും വിഷു ആയാലും ഗള്‍ഫിലെ റെസ്റ്റോറന്റുകള്‍ തമ്മില്‍ കടുത്ത മത്സരമാണ്. ഒരാള്‍ ഇരുപത്തിയഞ്ച് കറിക്കൂട്ടം വിളമ്പുമെന്നറിയിക്കുമ്പോള്‍ മറ്റുള്ളവര്‍ അത് മുപ്പത്തിയഞ്ചിലെത്തിക്കും.

മത്സരം കൂടുതല്‍ വാശിയേറുന്നതോടെ 50 തരം കറിക്കൂട്ടങ്ങളും പത്തിലധികം പായസങ്ങളും കടക്കുമെന്നതാണ് ഏറെ ആശ്ചര്യം. എന്നാല്‍ മറ്റ് ചിലരാകട്ടെ നാട്ടിലെ അറിയപ്പെടുന്ന പാചക വിദഗ്ധരെ മാസങ്ങള്‍ക്ക് മുമ്പു തന്നെ ബുക്ക് ചെയ്ത് അവരെ ഇവിടെ എത്തിച്ചാണ് സദ്യ വിളമ്പുന്നത്. അത്തരക്കാരുടെ പരസ്യത്തില്‍ നിറഞ്ഞു നില്‍ക്കുന്നതാവട്ടെ സദ്യ ഒരുക്കാന്‍ എത്തുന്ന പാചക വിദഗ്ധരുടെ മഹത്വങ്ങളും.

chef


ഏതാണ്ട് 50 ലധികം പാചക വിദഗ്ധര്‍ ഇതിനകം പല ഗള്‍ഫ് രാജ്യങ്ങളിലും എത്തിച്ചേര്‍ന്നതായാണ് വിവരം. എന്നാല്‍ പതിവിലും വിത്യസ്തമായി ഈ വര്‍ഷം ബിസിനസ്സില്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ സാധിക്കില്ലന്നാണ് മിക്ക റെസ്‌റ്റോറന്റ് ഉടമകളും പറയുന്നത്. കാരണം മറ്റൊന്നുമല്ല ഓണം വന്നിരിക്കുന്നത് ഒഴിവു ദിവസമായ വെള്ളിയാഴ്ചയാണ് എന്നതാണ്.
മിക്കവരും സ്വന്തം താമസ സ്ഥലത്ത് തന്നെ ഓണ സദ്യ ഒരുക്കുവാനുള്ള തിരക്കിലാണ്. പ്രവര്‍ത്തി ദിവസമാണ് ഓണം എത്തുന്നതെങ്കില്‍ ലഭിക്കാറുള്ള പാര്‍സല്‍ ഓര്‍ഡറുകള്‍ക്ക് ഇത്തവണ മാറ്റ് കുറയുമെന്നാണ് റെസ്‌റ്റോറന്റ് ഉടമകള്‍ പറയുന്നത്.

എങ്കിലും ചോറ്, സാമ്പാര്‍, പാവയ്ക്ക കിച്ചടി, പൈനാപ്പിള്‍ കിച്ചടി, തോരന്‍, എരിശ്ശേരി, കൂട്ടുകറി, ഓലന്‍, അവിയല്‍, പരിപ്പ്, നെയ്യ്, ഉപ്പേരി, ഉണ്ണിയപ്പം, ശര്‍ക്കരവരട്ടി, ചക്ക വറുത്തത്, നാരങ്ങ അച്ചാറ്, മാങ്ങ അച്ചാറ്, ഇഞ്ചിപ്പുളി, ഉള്ളിത്തീയല്‍, ബീറ്റ്‌റൂട്ട് പച്ചടി, പപ്പടം, പഴം, കാളന്‍, രസം, മോര് തുടങ്ങി മുപ്പതോളം വൈവിധ്യമാര്‍ന്ന കറിക്കൂട്ടുകള്‍ വിളമ്പി ആളുകളെ റെസ്‌റ്റോറന്റിലെത്തിക്കുവാനുള്ള തിരക്കിലാണ് ഉടമകള്‍.

English summary
All kerala chef are now in dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X