ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി ദുബായ് ഫോറം അവാര്‍ഡുകള്‍ സമ്മാനിക്കുന്നു.

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: മാപ്പിള കലയുടെ തനിമ നിലനിര്‍ത്താനും മറ്റു നാടന്‍ കലകളെ പ്രോത്സാഹിപ്പിക്കാനും അവശ കലാകാരന്‍മാരെ സഹായിക്കാനുമായി യുഎഇയിലും കേരളത്തിലും പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള മാപ്പിള സംഗീത അക്കാദമി ദുബായ് ഫോറം വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മൂന്ന് പേര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കുന്നു. മാപ്പിളപ്പാട്ട് ഗായകനും മാപ്പിള സംഗീതകലാ രംഗത്ത് 50 വര്‍ഷത്തിലേറെ കാലത്തെ പ്രവര്‍ത്തന പരിചയമുള്ള വ്യക്തിത്വവുമായ കെ.എം.കെ വെള്ളയിലിന് 'യുഎഇ കലാരത്‌നം' അവാര്‍ഡ് നല്‍കും.

ഇന്നസെന്റിനും സലീം കുമാറിനും ശേഷം വീണ്ടും സോഷ്യല്‍ മീഡിയ 'കൊലപാതകം'... ഇത്തവണ ജാനകിയമ്മ

thanveeee

ജീവകാരുണ്യ രംഗത്ത് നിസ്സീമവും അതുല്യവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുഎഇ കെഎംസിസി ജന.സെക്രട്ടറി ഇബ്രാഹിം എളേറ്റിലിനും സാമൂഹികസാംസ്‌കാരികകലാകായിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ഷംസുദ്ദീന്‍ നെല്ലറക്കും യുഎഇ എക്‌സലന്‍സ് അവാര്‍ഡുകളും സമ്മാനിക്കുമെന്നും ബന്ധപ്പെട്ടവര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നവംബര്‍ മൂന്നിന് വൈകുന്നേരം ആറ് മണിക്ക് ഖിസൈസ് ആപ്പിള്‍ ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷ പരിപാടിയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.

thanveer

എം.സി.എ നാസര്‍, നാസര്‍ ബേപ്പൂര്‍, പി.കെ അന്‍വര്‍ നഹ, മൂസ കൊയമ്പ്രം എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ നിര്‍ണയിച്ചത്. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. കെ.എം.കെ വെള്ളയിലും സംഘവും നയിക്കുന്ന (ഇശല്‍ നിലാവ്) മാപ്പിളപ്പാട്ട് റിയാലിറ്റി ഷോയും ഉണ്ടായിരിക്കും. ഫോണ്‍: 050 5955216.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
All Kerala Mappila music academy dubai forum presenting awards

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്