ദുബായ്; പഠിപ്പിയ്ക്കാനും ഇനി ലൈസന്‍സ് വേണം

പബ്ളിക് സ്‌കൂളുകളിലേയും സ്വകാര്യ സ്‌കൂളുകളിലേയും അധ്യാപകര്‍ക്കാണ് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നത്. വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് അധ്യാപകര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നത്. ലൈസന്‍സ് കരസ്ഥമാക്കാന്‍ വിവിധ കടമ്പകള്‍ ഉണ്ട്. ചുരുക്കത്തില്‍ ലൈസന്‍സ് ഉണ്ടെങ്കില്‍ മാത്രമേ അധ്യാപകര്‍ക്ക് പഠിപ്പിയ്ക്കാന്‍ അനുമതി ലഭിയ്ക്കൂ. ഞായറഴ്ചയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളെപ്പറ്റി അധികൃതര് പറഞ്ഞത്.
രാജ്യത്തെ അധ്യാപകരുടെ എണ്ണവും മറ്റും കണക്കിലെടുത്താണ് ലൈസന്‍സ് പരീക്ഷയും മറ്റും നടത്തുക. എന്നാല്‍ അധ്യാപകര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തണെന്നത് ഒരുനിര്‍ദ്ദേശം മാത്രമാണെന്നും മന്ത്രി സഭ അംഗീാരം നല്‍കിയാല്‍ മാത്രമേ ഇത് നടപ്പിലാക്കാന്‍ കഴിയൂ എന്നുമാണ് പറയുന്നത്. ഓരോ അധ്യാപകന്റെയും കഴിലും അതിലൂടെ നിലവാരവും ഉയര്‍ത്താനാണ് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ മേഖലയില്‍ തന്നെ വിപഌവകരമായ മാറ്റം വരുത്തുത്താന് ഈ നിര്‍ദ്ദേശത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.












Click it and Unblock the Notifications