ഐക്യത്തോടെ രാജ്യത്തെ കെട്ടിപ്പടുത്താന്‍ ലോകത്തിനു കാണിച്ച മഹാനാണ് ശൈഖ് സായിദ്
ദുബായ്: യു.എ.ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സ്മരണകള്‍ പുതുക്കി കൊണ്ട് ദുബായ് താമസ കുടിയേറ്റ വകുപ്പ് ആദ്ദേഹത്തിന്റെ പേരിലുള്ള സായിദ് ജീവകാരുണ്യ ദിനം ആചരിച്ചു. വകുപ്പിന്റെ മുഖ്യ കാര്യാലയമായ ജഫ്‌ലിയയിലെ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സില്‍ നടന്ന പരിപാടിയില്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറിയാണ് രാഷ്ട്രപിതാവിന്റെ ഓര്‍മ്മകള്‍ പുതുക്കി സംസാരിച്ചത്.
റമദാന്‍ പത്തൊമ്പതിനായിരുന്നു ശൈഖ് സായിദ് അന്തരിച്ചത്. അന്നെ ദിവസം രാജ്യം അദ്ധേഹത്തിന്റെ പേരില്‍ ജീവകാരുണ്യ ദിനമായി ആചരിച്ചു വരുന്നു. എങ്ങനെയാണ് ഐക്യത്തോടെ ഒരു രാജ്യത്തെ കെട്ടിപ്പടുക്കുന്നതെന്ന് ലോകത്തിന് കാണിച്ച് കൊടുത്ത നേതാവാണ് ശൈഖ് സായിദ്. ലോകത്തിലെ ജീവകാരുണ്യ ചരിത്രത്തില്‍ പുതിയ ഒരു ആധ്യായം തുന്നി ചേര്‍ത്ത മഹാനായ ഭരണാധികാരിയാണ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ്യാനെന്ന് അല്‍ മറി പറഞ്ഞു.

രാജ്യത്തെ പൗരമാരുടെ പുരോഗതിക്കും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഷ്ടത അനുഭവിക്കുന്ന മനുഷ്യ ജീവനുകള്‍ക്ക് സഹായ ഹസ്തവുമായും ലോകത്തിന് മുന്നില്‍ എന്നും നിറഞ്ഞു നിന്ന വ്യക്തിത്ത്വമാണ് ശൈഖ് സായിദ്. രാഷ്ടപിതാവ് കാണിച്ചു തന്ന പാത പിന്‍പറ്റിയാണ് കാരുണ്യ രംഗത്ത് നാം ലോകത്ത് അറിയപ്പെടുന്ന രാഷ്ടമായി വളര്‍ന്നതെന്നും മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി സ്മരിച്ചു. അദ്ധേഹത്തിന്റെ ചരമ ദിനത്തില്‍ വിവിത കാരുണ്യ പ്രവര്‍ത്തന്നങ്ങള്‍ക്കാണ് ദുബായ് എമിഗ്രേഷന്‍ തുടക്കം കുറിച്ചത്.

സായിദ് ജീവകാരുണ്യ ദിനത്തിന്റെ ഭാഗമായി മുഖ്യകാര്യാലയത്തില്‍ ആദ്ധേഹത്തിന്റെ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങള്‍ അടയാളപ്പെടുത്തുന്ന ഫോട്ടേ പ്രദര്‍ശനവും സംഘടിപ്പിച്ചു. ചരിത്രം പറയുന്ന രീതിയിലാണ് ചിത്രങ്ങള്‍ ഒരിക്കിരിക്കുന്നത്. ദുബൈ എമിഗ്രേഷന്‍ ഉപതലവന്‍ ഉബൈദ് ബിന്‍ സുരൂര്‍, മറ്റു വകുപ്പ് മേധാവികള്‍,ജീവനക്കാര്‍,വിദേശികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.












Click it and Unblock the Notifications