കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ അവധി ദിനം ആഘോഷിക്കാന്‍ എത്തിയവര്‍ 700,000 പേര്‍!!!

Google Oneindia Malayalam News

ദുബായ്: പെരുന്നാള്‍ അവധി ദിനം ദുബായിലേക്ക് സന്ദര്‍ശക പ്രവാഹമായിരുന്നെന്ന് ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് (ദുബായ് എമിഗ്രേഷന്‍ ) പുറത്തു വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. ദുബായിലേക്കുള്ള വരവും തിരിച്ച് പോക്കും നടത്തിയ ഇന്ത്യക്കാരുടെ മാത്രം എണ്ണം 151,297 ആണ്. ജൂലൈ 15 ന്റെയും 20ന്റെയും ഇടയിലുള്ള കണക്കുകളാണ് വകുപ്പ് പുറത്തു വിട്ടിരിക്കുന്നത്. 5 ദിവസത്തെ അവധി ദിനത്തില്‍ കര നാവിക വ്യോമ മാര്‍ഗത്തിലുടെ ഏകദേശം 700,000 സന്ദര്‍ശകരാണ് ദുബായിലെത്തിയത്.

ഇതില്‍ ഏകദേശം 320,000 പേര്‍ വിമാന മാര്‍ഗമാണ് എത്തിയത്. ഇതെ സമയം തന്നെ ഏകദേശം 353,000 പേര്‍ മറ്റു മാര്‍ഗത്തിലുടെ രാജ്യത്ത് പ്രവേശിച്ചു. 728 കപ്പലുകളാണ് സന്ദര്‍ശകരെ ദുബായിലെത്തിച്ചത്. ഈദ് അവധിയിലെ സഞ്ചാരികളുടെ വര്‍ധിച്ച എണ്ണം മുന്‍കൂട്ടി കണ്ട് രാജ്യത്ത് പ്രവേശിക്കുന്ന എല്ലാ വഴികളിലും നടപടി ക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് പ്രത്യേകം പരിശിലനം ലഭിച്ച ജീവനക്കാരെ അധികമായി നിയമിച്ചിരുന്നുവെന്നും, യു.എ.ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം വിഭാവനം ചെയ്ത സ്മാര്‍ട്ട് സംവിധാനങ്ങള്‍ ഈ അവസരങ്ങളില്‍ രാജ്യത്തെത്തിയ സന്ദര്‍ശകര്‍ക്ക് വളരെ ഉപകാരപ്രദമായിരുന്നുവെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് തലവന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് റാഷിദ് അല്‍ മറി പറഞ്ഞു.

dubai-city

ഈദ് ആഘോഷിക്കാന്‍ ദുബൈയില്‍ എത്തിയ യാത്രക്കാരെ ദുബായ് എമിഗ്രേഷന്‍ വകുപ്പ് മികച്ച രീതിയിലാണ് രാജ്യത്തേക്ക് സ്വീകരിച്ചത്. വകുപ്പിന്റെ ഈദ് സന്ദേശവും, ചൊക്ലലൈറ്റുകളും, മറ്റു സമ്മാനങ്ങളും നല്‍കി കൊണ്ടാണ് ഈദ് ദിനത്തില്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറീനേഴ്‌സ് അഫയേഴ്‌സ് സഞ്ചാരികളെ വരവേറ്റത്. ടുറിസം രംഗത്തും വാണിജ്യ മേഖലകളിലും ദുബായ് കൈവരിച്ച മികച്ച നേട്ടങ്ങളുടെ ചുവടു പിടിച്ചാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സഞ്ചാരികള്‍ ദുബായിലേക്ക് ഒഴുകി കൊണ്ടിരിക്കുന്നത്.

English summary
Almost 70,000 travellers cross Dubai borders for Eid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X