അലോക് കുമാര്‍ സിന്‍ഹ ബഹ്‌റിനില്‍ പുതിയ ഇന്ത്യന്‍ സ്ഥാനപതി
ബഹറിന്‍: 1986 ബാച്ചില്‍ നിന്നുള്ള ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ അലോക് കുമാര്‍ സിന്‍ഹ ബഹറിനിലെ പുതിയ ഇന്ത്യന്‍ സ്ഥാനപതിയായി ചുമതലയേറ്റു. ഡോ.മോഹന്‍കുമാര്‍ ഫ്രാന്‍സിലേക്ക് മാറിപ്പോയ ഒഴിവിലേക്കാണ് കുമാര്‍ സിന്‍ഹ നിയമിതനായിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബഹറിനില്‍ എത്തിയ അലോക് കുമാര്‍ സിന്‍ഹക്ക് ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ആനന്ദ് പ്രകാശ് മറ്റ് എംബസി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചേര്‍ന്ന് എയര്‍പോര്‍ട്ടില്‍ സ്വീകരണം നല്‍കി.

എംബസി ഫസ്റ്റ് സെക്രട്ടറി രാം സിംഗ് അലോക് കുമാര്‍ സിന്‍ഹയെ അനുഗമിച്ചിരുന്നു. നിലവില്‍ വിദേശ കാര്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറിയായി സേവനം അനുഷ്ടിക്കുകയായിരുന്നു അലോക് കുമാര്‍ സിന്‍ഹ.












Click it and Unblock the Notifications