ആല്‍ഫാ പാലിയേറ്റീവിന്റെ ആല്‍ഫാ ഡിന്നര്‍ വെള്ളിയാഴ്ച ദുബായില്‍ നടക്കും
ദുബായ് : ആല്‍ഫാ പാലിയേറ്റീവിന്റെ ആല്‍ഫാ ഡിന്നര്‍ 20ന് ദുബായില്‍ നടക്കും. രോഗം തളര്‍ത്തിയ മനസ്സുകള്‍ക്ക് സ്വാന്തനം നല്‍കുന്ന ആല്‍ഫാ പാലിയേറ്റീവ് കെയര്‍ ദുബൈ റാഷിദ് സെന്റര്‍ ഫോര്‍ ഡിസേബിള്‍സുമായി ചേര്‍ന്ന് നടത്തുന്ന ആല്‍ഫാ ഡിന്നറാണ് ഈ മാസം 20ന് ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടത്തുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സെന്ററിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നുംസ്ഥാപനങ്ങള്‍ക്കോ,വ്യക്തികള്‍ക്കോ സ്വന്തമായോ കൂട്ടായോ ചടങ്ങിലെ ടേബിള്‍ ബുക്ക് ചെയ്യുവാന്‍ അവസരമുണ്ടാകും. കൂടാതെ പ്ലാറ്റിനം,ഗോള്‍ഡ്,സില്‍വര്‍,ബ്രോണ്‍സ് തുടങ്ങി 4 ഓളം വിത്യസ്ത കാറ്റഗറിയിലാണ് അംഗങ്ങളെ ഉള്‍പ്പെടുത്തുന്നത്.

ഇതുവഴി ലഭിക്കുന്ന പണം ഇരു സെന്ററുകളും തങ്ങളുടെ പ്രവര്‍ത്തന ഫണ്ടിലേക്ക് ഉപയോഗപ്പെടുത്തുമെന്നും ഏതാണ്ട് 30 ലക്ഷത്തിന് മുകളിലാണ് നിലവില്‍ ആല്‍ഫാ പാലിയേറ്റീവ് കെയറിന്ന് മാസ ചിലവു വരുന്നത്. 4 പ്രധാന കേന്ദ്രങ്ങളും 12 ക്ലിനിക്കുകളുമായാണ് നിലവില്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ചെയര്‍മാന്‍ കെ.എം നൂറുദ്ദീന്‍ പറഞ്ഞു. കൂടാതെ പ്രശസ്ത പിന്നണി ഗായകന്‍ നരേഷ് അയ്യര്‍,മുഹമ്മദ് അസ്ലം എന്നിവര്‍ നയിക്കുന്ന ഗാനമേളയും ഉണ്ടാകും.
സുമനസ്സായ വ്യക്തികളുടെ സഹായത്താല്‍ പ്രവര്‍ത്തനം മുന്നോട്ട് പോകുന്ന സെന്ററിന്ന് സര്‍ക്കാര്‍ വക ഒരു സഹായവും ലഭിക്കുന്നില്ലന്നും ഇത്തരം പരിപാടികളിലൂടെ ലഭിക്കുന്ന ഫണ്ടിലൂടെ സെന്റര്‍ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും ഭാരവാഹികള്‍ അറിയിച്ചു.ചികിത്സക്ക് വഴിയില്ലാതെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചവരെ പോലും സ്വാന്തനങ്ങളിലൂടേയും,വീടുകളില്‍ നേരിട്ടെത്തിയുള്ള സഹായത്തിലൂടേയും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാന്‍ സാധിച്ചതായും സംഘാടകര്‍ അറിയിച്ചു.ഗിരീഷ് മേനോന്‍, ഉമ്മര്‍ കളരിക്കല്‍, രവി കണ്ണംപള്ളില്‍, നീന പടിയത്ത് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications