കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അൽഫോൺസ് കണ്ണന്താനം സൗദിയിലെ ഇന്ത്യൻ അംബാസഡറാകുമോ?

Google Oneindia Malayalam News

റിയാദ് : സൗദിയിലേക്കുള്ള പുതിയ ഇന്ത്യൻ അംബാസഡറെ നിയമിക്കാനുള്ള ചർച്ചകൾ തുടങ്ങിയതായി റിപ്പോർട്ട്. നിലവിലെ ഇന്ത്യൻ അംബാസഡറായ ഹാമിദലി റാവുവിന്റെ കാലാവധി കഴിയാറായതോടെയാണു പുതിയ അംബാസഡറെ സംബന്ധിച്ചുള്ള ചർച്ചകൾ വിദേശ കാര്യം മന്ത്രാലയവും ബി.ജെ.പി നേതൃത്വവും തമ്മിൽ നടക്കുന്നത്.

നിലവിലെ വിദേശ കാര്യമന്ത്രാലയ വാക്താവ് സയ്യിദ് അക്ബറുദ്ദീനാണു പരിഗണനയിൽ മുന്നില്‍. നേരത്തെ ജിദ ഇന്ത്യൻ കോൺസുലേറ്റിൽ കോൺസുൽ ജനറൽ ആയി അനുഭവ സംബത്തുള്ള ആളാണു അക്ബറുദ്ദീൻ എന്നതിനാലാണു അക്ബറുദ്ദീനെ ബി.ജെ.പി നേതൃത്വം ശുപാർശ ചെയ്തിരിക്കുന്നത്.

alphonse-kannanthanm

മലയാളിയായ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ അൽഫോൺസ് കണ്ണന്താനമാണു പരിഗണയിലുള്ള മറ്റൊരാൾ. ബി.ജെ.പി മൈനോരിറ്റി സെൽ മേധാവി മുഹമ്മദ് ഇർഫാൻ അഹ്മദിനെയും ബി.ജെ.പി നേതൃത്വം പരിഗണിക്കുന്നുണ്ട്. എന്നാൽ അംബസാഡറാകുന്നതോടെ രാഷ്ട്രീയ ഭാവി അടഞ്ഞു പോകുമെന്ന ഭീതിയുള്ളതിനാൽ അൽഫോൺസ് കണ്ണന്താനവും മുഹമ്മദ് ഇർഫാനും നിലപാട് വ്യക്തമാക്കിയിട്ടില്ലത്രെ.

ഏതായാലും ബി.ജെ.പി സഹ യാത്രികനായ ഒരാളായിരിക്കും സൗദിയിലെ 30 ലക്ഷത്തോളം വരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പുതിയ അംബാസഡറായിരിക്കുക എന്നത് തീർച്ചയാണു.

English summary
Alphonse Kannanthan may become Indian Ambassador in Saudi?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X