സമൂഹ നന്മയ്ക്കു വേണ്ടി സോഷ്യല്‍ മീഡിയകളെ ഉപയോഗപ്പെടുത്തണം; ശൈഖ് മുഹമ്മദ്
ദുബായ്: മികച്ച രീതിയിലുള്ള സോഷ്യല്‍ മീഡിയയുടെ ഉപയോഗം നല്ല കുറെ അറിവുകള്‍ നല്‍കാന്‍ സഹായിക്കുമെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം ട്വിറ്റര്‍ വഴി പിന്തുടരുന്നവരുടെ എണ്ണം 4 മില്യണിലെത്തിയ വിവരം അറിയിച്ചു കൊണ്ടുള്ള ശൈഖ് മുഹമ്മദിന്റെ ട്വീറ്റിലാണ് അദ്ധേഹം അഭിപ്രായം രേഖപ്പെടുത്തിയത്.
ഏതാണ് 80 ലക്ഷം പേരാണ് സോഷ്യല്‍ മീഡിയ വഴി ഈ ജനകീയ നേതാവിനെ പിന്തുടരുന്നത്. രാജ്യത്തെ പൗരന്മാരുമായും വിദേശികളുമായും മികച്ച രീതിയിലാണ് ശൈഖ് മുഹമ്മദ് ആശയ വിനിമയം നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ മുഴുവനായും സ്മാര്‍ട്ടാക്കി മാറ്റുന്നതില്‍ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും പലപ്പോഴും ഇദ്ധേഹം സോഷ്യല്‍ മീഡിയ വഴി ആരാഞ്ഞിട്ടുണ്ട്. ആധുനിക വിജ്ഞാന സമ്പാദനത്തിനുള്ള ഏറ്റവും നല്ല മാര്‍ഗമായാണ് സോഷ്യല്‍ മീഡിയയെ ശൈഖ് മുഹമ്മദ് വിലയിരിത്തുന്നത്.

ആധുനിക ടെക്‌നോളജിയിലൂടെ ഞാനുമായി ബന്ധപ്പെടുന്ന വ്യക്തികളുടെ എണ്ണത്തിലുള്ള വര്‍ധന ഇത്തരക്കാരിലൂടെ ഞാന്‍ ആദരിക്കപ്പെടുകയാണെന്ന് ശൈഖ് മുഹമ്മദ് രേഖപ്പെടുത്തി. രാജ്യത്തെ ജനങ്ങളുമായി ഓണ്‍ലൈനിലൂടെ സംവദിക്കുന്ന ലോകത്തെ പത്ത് പ്രമുഖ ഭരണാധികാരികളുടെ കൂട്ടത്തില്‍ ശൈഖ് മുഹമ്മദും ഇടം നേടിയിട്ടുണ്ട്.












Click it and Unblock the Notifications