Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ് അംബാസഡർ സ്കൂൾ വിദ്യാർഥികൾ ഗ്രേഡ് 10, 12 വിഷയങ്ങളിൽ ലോകത്തിൽ ഒന്നാമത്

ദുബായ്: അംബാസഡർ സ്കൂൾ വിദ്യാർഥികൾ ഈ വർഷത്തെ ഐസിഎസ്‌ഇ (ഗ്രേഡ് 10), ഐഎസ്‌സി. (ഗ്രേഡ് 12) പരീക്ഷകളിൽ ചില വിഷയങ്ങളിൽ ലോകത്തിൽ ഒന്നാമത് എത്തി.

മാത്തമാറ്റിക്സ്, കൊമേർഷ്യൽ ആപ്പ്ളിക്കേഷൻസ്, കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻസ് എന്നീ വിഷയങ്ങളിൽ നടത്തിയ പരീക്ഷകളിലാണ് 100-ഇൽ 100 മാർക്ക് സ്കോർ ചെയ്താണ് അംബാസഡർ സ്കൂൾ വിദ്യാർഥികൾ യു.എ.ഇയിലും ലോകത്തിലും ഒന്നാമതെത്തിയത്. ഗ്രേഡ് 12 പരീക്ഷ എഴുതിയവരിൽ സയൻസ് വിഭാഗത്തിൽ അശത് ഇനാംദാർ എന്ന വിദ്യാർത്ഥിയാണ് ഈ അഭിമാനാർഹമായ നേട്ടത്തിലെത്തിയത്.

ambassadorschooldubai

മികച്ച നേട്ടം കരസ്ഥമാക്കിയവരെ സ്കൂൾ പ്രിൻസിപ്പൽ ഷീല മേനോൻ അനുമോദിച്ചു. മാത്തമാറ്റിക്സിൽ 97 ശതമാനം മാർക്ക് നേടി രികിൽ രമേശ് സ്കൂളിൽ ഒന്നാമതെത്തി. കൊമേർഷ്യൽ ആപ്പ്ളിക്കേഷൻസിൽ 100 മാർക്ക് നേടി പ്രണവ് ചാന്ദ്നാനി മിന്നും വിജയം കരസ്ഥമാക്കി. കമ്പ്യൂട്ടർ ആപ്പ്ളിക്കേഷൻസിൽ നീൽ പാട്ടീരയും 100 മാർക്ക് നേടി തിളങ്ങി.

ambassadorschooldubai

അംബാസഡർ സ്കൂളിലെ ഗ്രേഡ് 10 പരീക്ഷ എഴുതിയ 29 വിദ്യാർത്ഥികളിൽ 18 പേരും 90 ശതമാനത്തിനു മേലെ മാർക്ക് സ്കോർ ചെയ്തു. ഇംഗ്ലീഷ്, ബിയോളജി, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലും അശത് സ്കൂളിൽ ഒന്നാമതെത്തി. ഗ്രേഡ് 12 കോമേഴ്‌സ് വിഭാഗത്തിൽ ബിയാങ്ക 95 ശതമാനം മാർക്ക് നേടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+