കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഡീഷയിലേക്ക് ദുബായില്‍ നിന്നും ആംബുലന്‍സ് എത്തും!

Google Oneindia Malayalam News

ദുബായ്: ആംബുലന്‍സിന് പണമില്ലാതെ ഉറ്റവരുടെ മൃതദേഹവും വഹിച്ച് കിലോമീറ്ററുകളോളം നടക്കേണ്ടിവന്ന ഒഡീഷയിലെ രണ്ട് ദാരുണമായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒഡീഷയിലേക്ക് ആംബുലന്‍സുകളോ ആംബുലന്‍സ് വാടകയോ നല്‍കുന്ന ദുബായ് കെഎംസിസി പദ്ധതി അംബാസഡര്‍ ടിപി സീതാറാം മുഖേന നടപ്പാക്കുമെന്ന് പ്രസിഡന്റ് അന്‍വര്‍ നഹ അറിയിച്ചു. ഔദ്യോഗിക സേവനം പൂര്‍ത്തിയാക്കി മടങ്ങുന്ന അംബാസഡര്‍ക്ക് നല്‍കിയ യാത്രയപ്പ് ചടങ്ങിലാണ് കെഎംസിസിയുടെ പ്രഖ്യാപനം. ഇത്തരം കാരുണ്യ വീക്ഷണങ്ങള്‍ യാത്രയയപ്പുകള്‍ക്ക് മാതൃകയാണെന്ന് അംബാസഡര്‍ ടിപി സീതാറാം പറഞ്ഞു.

യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ:പുത്തൂര്‍ റഹിമാന്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, ട്രഷറര്‍ യു.അബ്ദുള്ള ഫാറൂഖി, ഹുസൈനാര്‍ ഹാജി എടച്ചാക്കൈ പ്രസംഗിച്ചു. ദുബായ് സുന്നി സെന്റര്‍ പ്രസിഡന്റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. ആക്ടിംഗ് ജനറല്‍സെക്രട്ടറി അഡ്വ: സാജിദ് അബൂബക്കര്‍ സ്വാഗതം പറഞ്ഞു.

ambulance

വ്യവസായ പ്രമുഖരായ ഫ്ലോറ ഹസ്സന്‍, അഡ്വ: സിറാജുദ്ദീന്‍, ബഷീര്‍ പാന്‍ ഗള്‍ഫ്, ഡോ: അഹമ്മദ്, അബ്ദുല്‍ വാഹിദ് മയ്യേരി, അഡ്വ: അസ്ലം, ഉമേഷ് ബി.എല്‍.എസ് തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാന ഭാരവാഹികളായ മുസ്തഫ തിരൂര്‍, മുഹമ്മദ് പട്ടാമ്പി എം.എ.മുഹമ്മദ് കുഞ്ഞി, ആവയില്‍ ഉമ്മര്‍ ഹാജി, എന്‍.കെ. ഇബ്രാഹിം, ഇസ്മായില്‍ ഏറാമല, അബ്ദുല്‍ഖാദര്‍ അരിപ്പാബ്ര, അഷ്റഫ് കൊടുങ്ങല്ലൂര്‍, ആര്‍. അബ്ദുല്‍ ശുക്കൂര്‍, നേതൃത്വം നല്‍കി.

English summary
Ambulance from dubai to odisha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X