കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആംബുലന്‍സ് സര്‍വ്വീസ് അത്യാവശ്യത്തിനു മാത്രമാണ്..

Google Oneindia Malayalam News

മനാമ: രാജ്യത്ത് നിസ്സാര കാര്യങ്ങള്‍ക്ക് ആംബുലന്‍സ് സര്‍വ്വീസിനെ സമീപിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് ബഹറിന്‍ പാരാമെഡിക്കല്‍ വിഭാഗം അറിയിച്ചു. സൗജന്യ സേവനമായത് കൊണ്ടു തന്നെ നിസ്സാര കാര്യങ്ങള്‍ക്കും പ്രായമുള്ളവരെ ബന്ധുവീട്ടില്‍ എത്തിക്കുവാനും ചിലര്‍ ആംബുലന്‍സ് സര്‍വ്വീസുമായി ബന്ധപ്പെടുകയാണ്.
ഇത്തരത്തിലുള്ള സന്ദര്‍ഭങ്ങളില്‍ യഥാര്‍ത ആവശ്യക്കാര്‍ക്ക് സേവനം നല്‍കുന്നതിന് പ്രയാസം നേരിടുന്നതായും വകുപ്പ് ഓഫീസര്‍ നാസ്സര്‍ അബ്ദുള്ള അറിയിച്ചു. പൊതുജനങ്ങള്‍ ഇക്കാര്യത്തില്‍ വകുപ്പുമായി സഹകരിക്കണമെന്നും അദ്ധേഹം ആവശ്യപ്പെട്ടു.

ambulance


999 നമ്പറിലേക്കാണ് അടിയന്തരഘട്ടങ്ങളില്‍ ആംബുലന്‍സ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ടത്. ഓരോ വര്‍ഷം കൂടുമ്പോഴും സേവനങ്ങള്‍ക്കായി വിളിക്കുന്ന കോളുകളുടെ എണ്ണത്തില്‍ മൂന്ന് ശതമാനത്തിന്റെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്.
ചൂഷണങ്ങള്‍ ഒഴിവാക്കിയാല്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് കൂടുതല്‍ താമസം നേരിടാതെ സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്നും അദ്ധേഹം അറിയിച്ചു. സേവനങ്ങള്‍ക്കായി വിളിക്കുന്നവരെ ഒരിക്കലും നിരാശപ്പെടുത്താറില്ല എങ്കിലും തങ്ങളുടെ ജോലി ഭാരവും കൂടി ജനങ്ങള്‍ പരിഗണിക്കണമെന്ന് വകുപ്പ് ഓഫീസര്‍ ഓര്‍മ്മിപ്പിച്ചു.

English summary
ambulance service is only for emergency situation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X