സൗദിയില്‍ സിനിമാ തിയറ്ററുകള്‍ നിര്‍മിച്ച് പ്രവര്‍ത്തിപ്പിക്കാന്‍ അമേരിക്കന്‍ കമ്പനിയുമായി കരാര്‍
റിയാദ്: 35 വര്‍ഷത്തിനു ശേഷം സൗദി ഭരണകൂടം സിനിമാ ശാലകള്‍ക്ക് അനുമതി നല്‍കിയതിനു പിന്നാലെ രാജ്യത്ത് തിയറ്ററുകള്‍ നിര്‍മിക്കാനും സിനിമാപ്രദര്‍ശനം നടത്താനുമുള്ള കരാര്‍ അമേരിക്കന്‍ കുത്തക സിനിമാകമ്പനിയായ എ.എം.സി എന്റര്‍ടെയിന്‍മെന്റിന് നല്കി. എ.എം.സി തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഇക്കാര്യം സൗദി അധികൃതര്‍ ശരിവയ്ക്കുകയുമുണ്ടായി. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടുമായി സഹകരിച്ചാണ് എ.എം.സി പദ്ധതി നടപ്പാക്കുക. സൗദിയില്‍ സിനിമാ വ്യവസായത്തിന് ശക്തമായ വേരോട്ടമുണ്ടാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് എ.എം.സി പ്രസ്താവനയില്‍ വ്യക്തമാക്കി.
സിനിമാ വ്യവസായത്തെ സംബന്ധിച്ചിടത്തോളം ഇതൊരു ചരിത്ര മുഹൂര്‍ത്തമാണ്. എ.എം.സിയുടെ സിനിമകളുമായി സൗദിയിലെ സിനിമാ പ്രേമികളെ ബന്ധിപ്പിക്കാന്‍ കിട്ടിയ അവസരത്തെ മഹത്തരമായാണ് കാണുന്നതെന്നും കമ്പനി സി.ഇ.ഒ ആദം ആരോണ്‍ പറഞ്ഞു. സിനിമ കാണാന്‍ അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നവരെ ദിവസവും സിനിമാശാലകളിലെത്തിക്കാനാണ് തങ്ങളുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.

കന്‍സാസ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ.എം.സി ലോകത്തെ ഏറ്റവും വലിയ സിനിമാ കമ്പനിയാണ്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലുമായി 11,000 സിനിമാ തിയറ്ററുകള്‍ കമ്പനിയുടേതായിട്ടുണ്ട്. എന്നാല്‍ ദുബയ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വോക്സ് സിനിമാസില്‍ നിന്ന് കടുത്ത മല്‍സരം കമ്പനി നേരിടേണ്ടിവരുമെന്ന് വിലയിരുത്തപ്പെടുന്നു. മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും വലിയ സിനിമാ കമ്പനിയായ വോക്സിന് 300ലേറെ തിയേറ്ററുകളുണ്ട്. സൗദി അറേബ്യയിലേക്ക് തങ്ങളുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് കമ്പനിയുടെ സി.ഇ.ഒ മാജിദ് അല്‍ ഫുത്തൈം പറഞ്ഞു.
സൗദി കിരീടാവകാശി നടപ്പാക്കുന്ന പരിഷ്ക്കരണ നടപടികളുടെ ഭാഗമായി സൗദിയില്‍ സിനിമാ തിയറ്ററുകള്‍ക്കെതിരായ നിരോധനം എടുത്തുകളയുമെന്ന് തിങ്കളാഴ്ച സൗദി പ്രഖ്യാപിച്ചിരുന്നു. തിയറ്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും മാര്‍ച്ചോടെ പുതിയ സിനിമാ തിയറ്ററുകള്‍ക്ക് പ്രവര്‍ത്തനക്ഷമമാവുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. 2030ഓടെ രാജ്യത്ത് 2000ത്തിലേറെ സ്ക്രീനുകളുമായി 300 സിനിമാ തിയറ്ററുകള്‍ സ്ഥാപിക്കാനാണ് അധികൃതരുടെ ലക്ഷ്യം.
-
അമേരിക്കയില്‍ ആറക്ക ശമ്പളം; ബെംഗളൂരുവിലേക്കു മടങ്ങാന്‍ തീരുമാനിച്ച് ടെക്കി യുവാവ്; കാരണം വിചിത്രം -
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
ദുബായ് എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്കു സര്‍പ്രൈസായി നല്കിയ സമ്മാനപ്പൊതികള്‍; നന്ദി പറഞ്ഞ് കുറിപ്പും -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
വിസ കാലാവധി കഴിഞ്ഞ പ്രവാസികൾക്ക് ആശങ്ക വേണ്ട; കൈത്താങ്ങായി സൗദി ഭരണകൂടം, ഇളവുകൾ പ്രഖ്യാപിച്ചു -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍












Click it and Unblock the Notifications