Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓൾഡ് ഈസ് ഗോൾഡ് പ്രവാസി ചാനലിൽ സംപ്രേഷണം ചെയ്യും

അമേരിക്ക: പ്രവാസി മലയാളികളെ മധുരിക്കും ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോയ ജോയ് ആലുക്കാസ് 'ഓൾഡ് ഈസ് ഗോൾഡ് ' പ്രവാസി ചാനലിൽ ശനിയാഴ്ചയും ഞായറാഴ്ചയും പ്രക്ഷേപണം. പ്രശസ്ത വ്യവസായി ജോയ് ആലുക്കാസ് മുഖ്യാതിഥി ആയിരുന്ന 'ഓൾഡ് ഈസ് ഗോൾഡ്' എന്ന പ്രോഗ്രാമിൽ അമേരിക്കയിലെ പ്രശസ്ത ഗായകരായ ജോഷി, തഹ്‌സീൻ, അനിത, ശാലിനി എന്നീ ഗായകർ പങ്കെടുത്തു.

അമേരിക്കയുടെ നിരവധി ഭാഗങ്ങളിൽ നിന്നെത്തിയ ഓർക്കസ്ട്രയുടെയും അകന്പടിയോടെ ഈ സംഗീത സന്ധ്യ അരങ്ങേറിയത്. ജോർജ്‌ വയലിൻ, ഡെന്നി കീബോർഡ്, ലാൽജി തബല, സാലു ഗിറ്റാർ, റോണി ഡ്രംസ്, വിജയ് ഗിറ്റാർ കൂടാതെ ബിജു സൗണ്ട് എഞ്ചിനീയർ എന്നിവരായിരുന്നു പിന്നിൽ പ്രവർത്തിച്ച കലാകാരന്മാർ.

usa

സെപ്റ്റംബർ 23 നു രാവിലെ 10 മണിക്കും വൈകിട്ട് 8 മണിക്കും കൂടാതെ ഞായറാഴ്ച രാവിലെ 9 മണിക്കും വൈകിട്ട് 5 മണിക്കും പ്രവാസി ചാനലിലൂടെ സംപ്രേക്ഷണം ചെയ്യും. അമേരിക്കയിലെ പ്രശസ്ത വ്യവസായി ദിലിപ് വെർഗീസ്, സാമൂഹ്യ സാംസ്‌കാരിക നേതാവും ജോയ് ആലുക്കാസ് അമേരിക്ക കോ ഓർഡിനേറ്ററും ആയ അനിയൻ ജോർജ്, ജോയ് ആലുക്കാസ് നോർത്ത് അമേരിക്ക കൺട്രി ഹെഡ് ഫ്രാൻസി വർഗീസ് എന്നിവർ പരിപാടികൾക്ക് നേത്ര്വത്വം നൽകി. നൂറു കാണിക്കിനാളുകൾ പങ്കെടുത്ത സംഗീത സന്ധ്യയിൽ വച്ച് ജോയ് ആലുക്കാസിനെയും പത്നിയെയും ആദരിച്ചു. കലാവേദി സിബി ഡേവിഡ് പ്രോഗ്രാമ്മുകൾക്കു ചുക്കാൻ പിടിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+