Get Updates
Get notified of breaking news, exclusive insights, and must-see stories!

'അമേരിക്കന്‍ ഡെയ്‌സ്' ടിക്കറ്റ് കിക്ക് ഓഫ് ന്യൂജേഴ്‌സിയില്‍ ഈ ഞായറാഴ്ച

ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ പ്രമുഖ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സിയുടെ (മന്‍ജ്) ആഭിമുഖ്യത്തില്‍ പ്രദര്‍ശിപ്പിക്കുന്ന 'അമേരിക്കന്‍ ഡെയ്‌സ്' ന്റെ ടിക്കറ്റ് വിതരണോദ്ഘാടനം ഈ ഞായറാഴ്ച നടക്കും. ആദ്യ ടിക്കറ്റ് പ്രമുഖ യുവനടന്‍ ധനീഷ് കാര്‍ത്തിക് കേരള ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസ് വൈസ് പ്രസിഡന്റ് ജേക്കബ് കുര്യാക്കോസിനു നല്‍കിയാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുക.

അറിയപ്പെടുന്ന മലയാളം ഗായകനായ നിലമ്പൂര്‍ കാര്‍ത്തികേയന്റെ പുത്രനും ന്യൂയോര്‍ക്ക് നിവാസിയുമാണ് ധനീഷ് കാര്‍ത്തിക്.ന്യൂജേഴ്‌സിയിലെ ഐസ്ലിനുള്ള ബിരിയാണി പോട്ടില്‍ വച്ച് മാര്‍ച്ച് 22 (ഞായര്‍) വൈകിട്ട് 6 മണിക്കാണ് ടിക്കറ്റ് കിക്ക് ഓഫ് പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത് (Biriyani Pot 675 US1 , ISELIN NJ 08830). പ്രമുഖ അമേരിക്കന്‍ മലയാളി സാമൂഹികസാംസ്‌കാരിക സംഘടനാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.

American Days

പ്രശസ്ത മലയാളം സിനിമാ സംവിധായകനായ ലിജു ആന്റണി ചിട്ടപ്പെടുത്തിയ 'അമേരിക്കന്‍ ഡെയ്‌സ്' പ്രോഗ്രാമില്‍ മലയാളം സിനിമാസീരിയല്‍ നടീനടന്മാരായ സരയൂ, അന്‍സിബാ ഹസ്സന്‍, അഞ്ജു അരവിന്ദ്, കൈലാഷ്, സുധീഷ്, കിഷോര്‍ എന്നിവരുടെ താരപ്പൊലിമയും പിന്നണി ഗായകരായ രഞ്ജിനി ജോസ്, ഇടപ്പാള്‍ വിശ്വം, റഹ്മാന്‍ എന്നിവരുടെ ഹൃദ്യമായ മലയാളം, ഹിന്ദി ഗാനങ്ങളും ചടങ്ങ് ആസ്വാദ്യകരമാക്കും. കൂടാതെ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ചുകൊണ്ട് കലാഭവന്‍ ജിന്റൊ, ബിനു അടിമാലി, കലാഭവന്‍ ബിജു, കലാഭവന്‍ പ്രശാന്ത് എന്നിവര്‍ അവതരിപ്പിക്കുന്ന മിമിക്രി നിങ്ങളെ ആനന്ദത്തില്‍ ആറാടിക്കും.

ന്യൂജേഴ്‌സിയിലെ എഡിസണിലുള്ള ജെ.പി സ്റ്റീവന്‍സ് ഹൈസ്‌കൂളില്‍ ( JP Stevens High school Edison, 855 Grove Ave, Edison) ജൂണ്‍ 28 (ഞായര്‍)നാണ് പരിപാടി നടക്കുക. ന്യൂയോര്‍ക്ക് മെട്രൊ മേഖലയിലുള്ള എല്ലാ സഹൃദയരും ചടങ്ങില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് കാന്‍ജ് പ്രസിഡന്റ് ഷാജി വര്‍ഗീസ് അഭ്യര്‍ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
ഷാജി വര്‍ഗീസ്: 862 812 4371;
ഉമ്മന്‍ ചാക്കോ: 9737687997;
ഡോ. സുജാ ജോസ്:973 632 1172;
സഞ്ജീവ്കുമാര്‍ നായര്‍: 732 306 7406

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+