കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്കേറ്റ തിരിച്ചടി എല്ലാ ഗള്‍ഫ് പൗരന്‍മാര്‍ക്കും നേട്ടമാകും; പ്രഖ്യാപനവുമായി സൗദി

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയില്‍ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയ എല്ലാ തൊഴില്‍ മേഖലകളിലും ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കും ജോലി ചെയ്യാന്‍ സൗകര്യമൊരുങ്ങിയേക്കും. ഇക്കാര്യം സൗദി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സ്ഥിരീകരിച്ചതായി ഒരു പ്രാദേശിക മാധ്യമത്തെ ഉദ്ധരിച്ച് ടൈം ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദി അറേബ്യയ്ക്ക് പുറമെ യു എ ഇ, ഖത്തര്‍, ഒമാന്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ ജി സി സി രാജ്യങ്ങളിലെ പൗരന്മാരെയും സ്വദേശിവത്കരിച്ച തസ്തികളില്‍ ഉള്‍പ്പെടുത്താം എന്നാണ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

1

സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുള്ള ഏതെങ്കിലും ജോലികളില്‍ ഗള്‍ഫ് പൗരന്‍മാര്‍ ജോലി ചെയ്യുന്നത് സൗദിവല്‍ക്കരണ ശതമാനത്തില്‍ ഒന്നായി കണക്കാക്കും എന്നാണ് സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പറയുന്നത്. നേരത്തെ കമ്പനികളിലെയും മറ്റ് സ്ഥാപനങ്ങളിലെയും വിവിധ തസ്തികകള്‍ സ്വദേശികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു.

ചായ വിറ്റ് നേടിയത് മില്യണ്‍ ഡോളര്‍..!! ഡിഗ്രിക്കായി ഓസ്‌ട്രേലിയയില്‍ എത്തിയ ഇന്ത്യക്കാരന് പിന്നീട് സംഭവിച്ചത്ചായ വിറ്റ് നേടിയത് മില്യണ്‍ ഡോളര്‍..!! ഡിഗ്രിക്കായി ഓസ്‌ട്രേലിയയില്‍ എത്തിയ ഇന്ത്യക്കാരന് പിന്നീട് സംഭവിച്ചത്

2

അടുത്ത വര്‍ഷത്തോടെ കണ്‍സള്‍ട്ടിംഗ് പ്രൊഫഷനുകളിലും ബിസിനസുകളിലും 35 ശതമാനം സ്വദേശിവത്കരണം കൊണ്ടുവരാനാണ് സൗദി അറേബ്യ തീരുമാനിച്ചിരിക്കുന്നത്. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന വകുപ്പ് മന്ത്രി എഞ്ചിനീയര്‍ അഹമ്മദ് അല്‍റാജി ഇക്കാര്യം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

'തകര്‍ന്ന ഹൃദയങ്ങള്‍ എവിടെ പോകുന്നു...'; മാലിക്കുമായി വേര്‍പിരിയുന്നോ? സാനിയയുടെ പ്രതികരണം സൂചനയോ?'തകര്‍ന്ന ഹൃദയങ്ങള്‍ എവിടെ പോകുന്നു...'; മാലിക്കുമായി വേര്‍പിരിയുന്നോ? സാനിയയുടെ പ്രതികരണം സൂചനയോ?

3

അതേസമയം ഈ വര്‍ഷത്തിന് മുമ്പ് യു എ ഇയില്‍ രണ്ട് ശതമാനം സ്വദേശിവത്കരണം നടപ്പിലാക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തും എന്ന് യു എ ഇ മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. സ്വദേശിവത്കരണം നടപ്പിലാക്കാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്ക 2023 ജനുവരി മുതലാണ് പിഴ ചുമത്തുക.

'കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.. ഞാന്‍ പോരാടും'; കണ്ണീരണിഞ്ഞ് സാമന്ത'കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും ബുദ്ധിമുട്ടായിരുന്നു.. ഞാന്‍ പോരാടും'; കണ്ണീരണിഞ്ഞ് സാമന്ത

4

നിയമം ലംഘിക്കുന്ന കമ്പനിയില്‍ നിന്ന് ഒരു സ്വദേശിക്ക് മാസത്തില്‍ 6000 ദിര്‍ഹം എന്ന നിരക്കില്‍ കണക്കാക്കി വര്‍ഷത്തില്‍ 72000 ദിര്‍ഹം വീതം ഈടാക്കും. യു എ ഇയില്‍ 2026 ഓടെ സ്വദേശിവത്കരണം 10 ശതമാനം ആയി ഉയര്‍ത്താനും നിര്‍ദ്ദേശമുണ്ട്. സ്വദേശിവത്കരണ നിബന്ധന പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും.

English summary
amid Saudization all gcc citizenships can accomadate in any jobs restricted to nri's
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X