കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭീകരപ്രവര്‍ത്തകര്‍ക്കും കൊലപാതകിള്‍ക്കും പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് സൗദി

Google Oneindia Malayalam News

റിയാദ്: റമദാന്‍ പ്രമാണിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ച പൊതുമാപ്പ് ആനുകൂല്യം കൊലപാതകം, മയക്കുമരുന്ന് കടത്ത്, ഭീകരപ്രവര്‍ത്തനം പോലുള്ള വന്‍കുറ്റങ്ങള്‍ക്ക് ശിക്ഷ അനുഭവിക്കുന്ന തടവുകാര്‍ക്ക് ലഭിക്കില്ലെന്ന് റിയാദ് പ്രവിശ്യാ ജയില്‍ മേധാവി മൂസാ അദ് അല്‍ റുവൈലി വ്യക്തമാക്കി.

രാജാവ് പ്രഖ്യാപിച്ച ശിക്ഷയിളവ് ശിക്ഷാ കാലാവധിയുടെ പകുതി പൂര്‍ത്തിയായവര്‍ക്കു മാത്രമെ ലഭിക്കുകയുള്ളു വെന്നും അദ്ധേഹം പറഞ്ഞു. ഇതിനകം നിരവധി തടവുകാരെ ആനുകൂല്യത്തില്‍ ഉള്‍പ്പെടുത്തി വിട്ടയച്ചു.

riyadh-map

റമദാനോടനുബന്ധിച്ച് ജയിലുകളില്‍ വ്യക്തിത്വ വികസന ക്ലാസുകളും ബോധവല്‍കരണ പരിപാടികളും നടന്നു വരുന്നതായും പ്രവിശ്യാ ജയില്‍ മേധാവി അറിയിച്ചു. റിയാദിനു പുറമെ മറ്റ് പ്രവിശ്യകളിലും ജീവകാരുണ്യത്തിന്റെ പേരില്‍ നിരവധി തടവുകാരെ വിട്ടയച്ചിട്ടുണ്ട്.

English summary
The amnesty law does not allow the release of any of the criminals and terrorists
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X