Get Updates
Get notified of breaking news, exclusive insights, and must-see stories!

കുവൈത്തിൽ പൊതുമാപ്പ് ആരംഭിച്ചു: കര്‍‍ശന നിര്‍ദേശങ്ങളുമായി സർക്കാര്‍, 600 ദിനാർ‍ വരെ പിഴ!

കുവൈത്ത് സിറ്റി: കുവൈത്തില്‍ കഴിയുന്ന അനധികൃത താമസക്കാര്‍ക്ക് ശിക്ഷയോ പിഴയോ ഇല്ലാതെ രാജ്യം വിടുന്നതിനുള്ള പൊതുമാപ്പ് ആരംഭിച്ചു. ആദ്യദിവസമായ തിങ്കളാഴ്ച മാത്രം നാലായിരത്തോളം പേരാണ് പൊതുമാപ്പിൽ രാജ്യം വിടുന്നതിനായി ഇന്ത്യന്‍ എംബസിയിലെത്തിയത്. തിങ്കളാഴ്ച ആരംഭിച്ച പൊതൂമാപ്പ് ഫെബ്രുവരി 25നാണ് അവസാനിക്കുക.

സർക്കാര്‍ നിശ്ചയിച്ചിട്ടുള്ള കാലയളവിനുള്ളിൽ താമസാനുമതി രേഖ സാധുതയുള്ളതാക്കകുകയോ അനധികൃത താമസക്കാര്‍ രാജ്യം വിടുകയോ ആണ് വേണ്ടത്. ഇഖാമയുടെ കാലാവധി കഴിഞ്ഞ ശേഷം രാജ്യത്ത് കഴിയുന്ന ഓരോ ദിവസത്തിനും രണ്ട് ദിനാർ വീതമാണ് പിഴയിനത്തില്‍ നല്‍കുന്നത്. 600 ദിനാറാണ് പിഴയിനത്തിൽ ഈടാക്കുന്ന തുക. എന്നാല്‍ അനുവദിച്ച സമയത്തിനുള്ളിൽ രാജ്യം വിടുന്നവർക്ക് പിഴ ബാധകമായിരിക്കില്ല.

സഹായം നൽകാൻ നിർദേശം

സഹായം നൽകാൻ നിർദേശം

രാജ്യം വിടാൻ സന്നദ്ധരായി എത്തുന്ന വിദേശികൾക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്തുുനൽകണമെന്ന് ആഭ്യന്തമന്ത്രാലയം വിവിധ വകുപ്പുകള്‍ക്ക് നേരത്തെ തന്നെ നിര്‍ദേശം നൽകിയിട്ടുണ്ട്. ആവശ്യമായ താമസ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്നവർ സർക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പിന്റെ ആനുകൂല്യം ഉപയോഗപ്പെടുത്തണമെന്ന് കുവൈത്ത് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. പൊതുമാപ്പ് പ്രയോജനപ്പെടുത്താൻ എത്തുന്നവർക്ക് ആവശ്യമായ നടപടികള്‍ എളുപ്പത്തില്‍ നിര്‍വഹിച്ച് നല്‍കണമെന്ന് ഇഖാമ ഓഫീസുകള്‍ക്ക് സര്‍ക്കാര്‍ നിർദേശം ലഭിച്ചിട്ടുണ്ട്.

താമസകാര്യ മന്ത്രാലയത്തെ സമീപിക്കാന്‍

താമസകാര്യ മന്ത്രാലയത്തെ സമീപിക്കാന്‍

ഇഖാമ കാലാവധി കഴിഞ്ഞ് രാജ്യത്ത് കഴിയുന്നവർ താമസ മന്ത്രാലയത്തെ സമീപിക്കാനാണ് താമസകാര്യ വകുപ്പിന്റെ സര്‍ക്കുലറില്‍ പറയുന്നത്. എന്നാൽ ഇത്തരത്തില്‍ താമസകാര്യ വകുപ്പിനെ സമീപിക്കുന്നവര്‍ രാജ്യത്ത് കുറ്റകൃത്യങ്ങളിലോ കേസുകളിലോ ഉൾപ്പെട്ടിട്ടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമേ താല്‍ക്കാലിക ഇഖാമ അനുവദിക്കുകയുള്ളൂ. അതിന് ശേഷം ഇത്തരക്കാർക്ക് ജന്മനാട്ടിലേയ്ക്ക് മടങ്ങുകയോ പുതിയ സ്പോൺസറിന് കീഴിലേയ്ക്ക് മാറുകയോ ചെയ്യുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും.

 കരിമ്പട്ടികയിൽപ്പെടുത്തും

കരിമ്പട്ടികയിൽപ്പെടുത്തും

പൊതുമാപ്പ് കാലാവധിക്ക് ശേഷം രാജ്യത്ത് നിന്ന് പിടികൂടുന്നവരിൽ നിന്ന് പിഴ ഈടാക്കിയ ശേഷം രാജ്യത്ത് നിന്ന് പുറത്താക്കുമെന്നും അവരെ കരിമ്പട്ടികയില്‍ പെടുത്തുമെന്നും പബ്ലിക് റിലേഷന്‍സ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ആദില്‍ അല്‍ ഹഷാഷ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ കരിമ്പട്ടികയിൽ പെടുത്തുന്നവർക്ക് കുവൈത്തിലേക്ക് പിന്നീട് തിരികെ വരാനാവില്ല. അത്തരക്കാരെ പിടികൂടുന്നതിനായുള്ള പരിശോധന പൊതുമാപ്പ് കാലാവധിക്ക് ശേഷം ശക്തിപ്പെടുത്തുമെന്നും അദ്ദേം വ്യക്തമാക്കി.

 മലയാളി സംഘടനകള്‍ രംഗത്ത്

മലയാളി സംഘടനകള്‍ രംഗത്ത്

കുവൈത്ത് ജനുവരി 29 മുതല്‍ പൊതുമാപ്പ് പ്രഖ്യാപിച്ചതോടെ കുവൈത്തിലെ മലയാളി സംഘടനകള്‍ ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചിട്ടുണ്ട്. കുവൈത്തില്‍ അനധികൃതമായി കഴിയുന്ന ഇന്ത്യക്കാര്‍ക്ക് രാജ്യത്തേയ്ക്ക് മടങ്ങുന്നതിനുള്ള സൗകര്യമൊരുക്കുന്നതതിന് വേണ്ടിയാണ് സംഘടനകളുടെ ഭാഗത്തുനിന്നുള്ള നീക്കം. കുവൈത്ത്സ കേരള ആർട്ട് ലവേഴ്സ് അസോസിയേഷന്‍, കുവൈത്ത് കേരള മുസ്ലിം കള്‍‍ച്ചറൽ‍ സെന്റർ, വെല്‍‍ഫെയർ കേരള കുവൈത്ത്, ഓവര്‍സീസ് ഇന്ത്യൻ കള്‍ച്ചറല്‍ കോണ്‍ഗ്രസ് എന്നിവയുള്‍പ്പെട്ട സംഘടനകളാണ് ഹെല്‍പ്പ് ഡെസ്ക് ആരംഭിച്ചത്. പൊതുമാപ്പ് സൗകര്യം ഉപയോഗപ്പെടുത്തി രാജ്യം വിടുന്നവരെ സഹായിക്കുക, ഇവർക്ക് ആവശ്യമായ ബോധവൽക്കരണം നല്‍കുക തുടങ്ങിയ കാര്യങ്ങളാണ് ഹെൽപ്പ് ഡെസ്ക് ഇന്ത്യക്കാര്‍ക്ക് വേണ്ടി നിര്‍വഹിക്കുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+