കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആസ്റ്റര്‍ ഗ്രൂപ്പും, കെ.എം.സി.സി യും സംയുക്തമായി ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പിലാക്കുന്നു

Google Oneindia Malayalam News

ദുബായ്: യു.എ.ഇ ലെ പ്രവാസികളായ സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനം ലഭിക്കുന്ന ചുരുങ്ങിയ ചിലവിലുള്ള 'മൈ ഹെല്‍ത്ത്' ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കാന്‍ ദുബൈ കെ.എം.സി.സി ഒരുങ്ങുന്നു. റാക് ഇന്‍ഷുറന്‍സ് അമിട്ടി ആസ്റ്റര്‍ ഗ്രൂപ്പുമായി ചേര്‍ന്നാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഒന്നര ലക്ഷം ദിര്‍ഹമിന്റെ വാര്‍ഷിക പരിധിയില്‍ യു.എ.ഇ ലും ഇന്ത്യയിലും ആനുകൂല്യം ലഭിക്കത്തക്ക രീതിയിലാണ് പദ്ധതി.

ആരോഗ്യ സേവന രംഗത്തെ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ഡോ.ആസാദ് മൂപ്പന്‍ ചെയര്‍മാനായ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയറുമായി സഹകരിച്ച് നടപ്പിലാക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സില്‍, മുന്‍കാല രോഗങ്ങള്‍ ഉള്‍പ്പടെ പ്രസവ പരിരക്ഷ, മരുന്നുകള്‍, ലാബോറട്ടറി, എക്‌സറെ തുടങ്ങി ഒട്ടുമിക്ക ചികിത്സാ ആവശ്യങ്ങളും അഡ്മിറ്റ് , ഓപ്പറേഷന്‍ തുടങ്ങി ചിലവേറിയ കാര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ദുബൈ കെ.എം.സി.സി 'മൈ ഹെല്‍ത്ത്' ചെയര്‍മാന്‍ പി.കെ അന്‍വര്‍ നഹയും, കണ്‍വീനര്‍ അബ്ദുല്‍ ജലീലും അറിയിച്ചു.

amster-group

അബുദാബി വിസ ഒഴികെയുള്ള 60 വയസ്സിനു താഴെ പ്രായമുള്ള ആര്‍ക്കും പദ്ധതിയില്‍ ചേരാന്‍ സാധിക്കും. 2013,2014 കാലഘട്ടത്തില്‍ കെ.എം.സി.സി നടപ്പിലാക്കിയ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുടെ തുടര്‍ച്ചയാണ് പുതിയ പദ്ധതി. 2015 മെയ് 15 ന് മുമ്പ് അപേക്ഷിക്കുന്നവരെ മാത്രമെ പരിഗണിക്കുകയുള്ളൂ.

പാസ്‌പോര്‍ട്ട് കോപ്പിയും, വിസാ പേജും, എമിറേറ്റ്‌സ് ഐ.ഡി കോപ്പിയും ഒരു ഫോട്ടോയും സഹിതം അപേക്ഷിക്കുന്ന 5000 പേര്‍ക്ക് പദ്ധതി ആനുകൂല്യം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 042727773 , 0506002355 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.

English summary
Amster group and KMCC join together to introduce health insurance scheme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X