അങ്ങാടി പിഒ സംഗമം 18-ന് അജ്മാനില്‍; വിടി ബല്‍റാമും ഹേമന്ദകുമാറും മുഖ്യാഥിതികള്‍
ദുബായ്: യുഎഇയിലെ പാലക്കാട് ജില്ലയില്‍ നിന്നുള്ള പടിഞ്ഞാറങ്ങാടി സ്വദേശികളുടെ കൂട്ടായ്മയായ 'അങ്ങാടി പി.ഒ.'യുടെ വാര്‍ഷിക സംഗമം നവംബര്‍ 18 വെള്ളിയാഴ്ച അജ്മാനിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന കലാ, കായിക, വിനോദ, സാംസ്‌ക്കാരിക പരിപാടികളോടെ നടക്കും. ഹരിത എം.എല്‍.എമാരില്‍ പ്രമുഖനും ത്രിത്താല നിയോജക മണ്ഡലം എംഎല്‍എ-യുമായ വിടി ബല്‍റാം പിഒ അങ്ങാടി സംഗമം 2016 ഉദ്ഘാടനം ചെയ്യും.
പ്രമുഖ യുവ തിരക്കഥാകൃത്തും കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകകൃത്തിനുള്ള പുരസ്‌കാര ജേതാവുമായ പടിഞ്ഞാറങ്ങാടി നിവാസി ഹേമന്ദ് കുമാര്‍, പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാര ജേതാവായ സാമൂഹ്യപ്രവര്‍ത്തകന്‍ അഷ്‌റഫ് താമരശ്ശേരി എന്നിവര്‍ സംഗമത്തില്‍ മുഖ്യാഥിതികളായിരിക്കും. വിവിധ എമിറേറ്റുകളില്‍ നിന്നായി മുന്നൂറിലേറെ പ്രവാസികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ 10-നു കലാ, കായിക പരിപാടികളോടെ തുടങ്ങുന്ന സംഗമത്തില്‍ കുട്ടികള്‍ക്കുള്ള മത്സര പരിപാടികളും കുടുംബങ്ങള്‍ക്കുള്ള വിനോദ, വിജ്ഞാന പരിപാടികളും പ്രധാന സാംസ്‌ക്കാരിക സമ്മേളനവും അരങ്ങേറും.

വൈകീട്ട് 7-മണിക്കു നടക്കുന്ന ഗാനമേളയോടെ സംഗമം സമാപിക്കുമെന്നു പ്രസിഡണ്ട് ആരിഫ് ഒറവില്‍ പറഞ്ഞു. വൈകീട്ടുള്ള പരിപാടിയില്‍ യുവ സിനിമ തിരക്കഥാകൃത്തും നാടകകൃത്തുമായ ഹേമന്ദ് കുമാറിനെയും, യുഎയിലെ മികച്ച സാമൂഹ്യപ്രവര്‍ത്തകനായ അഷ്‌റഫ് താമരശ്ശേരിയെയും സംഗമത്തില്‍ ആദരിക്കുമെന്നു സെക്രട്ടറി ഷഹീം സി അറിയിച്ചു. നിരവധി ആഘോഷ പരിപാടികള്‍ അരങ്ങേറും.
കലാമത്സര വിജയികള്‍ക്കുള്ള ട്രോഫികളും സമ്മാനദാനവും നടക്കും. പടിഞ്ഞാറങ്ങാടിയില്‍ നിന്നുള്ള യു.എ.ഇ.യിലെ പ്രമുഖ സംരംഭകരായ അഡ്വക്കേറ്റ് അഹമ്മദ് ബഷീര്‍ വി, ഇസ്മായില്‍ കോമത്ത്, സൈനുദ്ധീന്‍ കെ.വി എന്നിവര്‍ക്ക് ബിസിനസ് രംഗത്തെ മികച്ച സംഭാവനകള്‍ക്ക് പുരസ്‌ക്കാരം നല്‍കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 050-3450470, 050-8299433 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്നു സംഘാടകരും ഭാരവാഹികളും അറിയിച്ചു.












Click it and Unblock the Notifications