Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബ സംഗമവും സമാദരണ സമ്മേളനവും സംഘടിപ്പിച്ചു

ദുബായ്: അന്നമനട സോണ്‍ യു എ ഇ, എന്‍ ആര്‍ ഐ ഫോറത്തിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമവും സമാദരണ സമ്മേളനവും നടത്തി. ഗോള്‍ഡ് 101.3 എഫ് എം സീനിയര്‍ വാര്‍ത്താവതാരകന്‍ റോയ് റാഫേല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

mfg

പ്രസിഡന്റ് സത്താര്‍ മാമ്പ്ര അധ്യക്ഷത വഹിച്ചു. പ്രമുഖ സംഗീതജ്ഞനും ആകാശവാണി എ ഗ്രേഡ് ആര്‍ട്ടിസ്റ്റുമായ വാളൂര്‍ മുകുന്ദന്‍, അന്നമനട മേഖലയിലെ ജനകീയ ചികിത്സകനുമായ ഡോ. സി തിലകന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. കൂട്ടായ്മയുടെ ചെയര്‍മാന്‍ ഷാഫി അന്നമനട, ഡോ. മുഹമ്മദ് കാസിം എന്നിവര്‍ ചേര്‍ന്ന് ഡോ. സി തിലകനെയും എ എ കെ മുസ്തഫ, റോയ് റാഫേല്‍ എന്നിവര്‍ ചേര്‍ന്ന് വാളൂര്‍ മുകുന്ദനെയും ആദരിച്ചു.

jil

അല്‍ ഷിഫ അല്‍ ഖലീജ് മെഡിക്കല്‍ സെന്റര്‍ മെഡിക്കല്‍ ഡയറക്ടര്‍ ഡോ. മുഹമ്മദ് കാസിം, കോസ്‌മോസ് സ്‌പോര്‍ട്‌സ് മാനേജിങ്ങ് ഡയറക്ടര്‍ റ്റി സി അഹമ്മദ്, അല്‍ ഖത്തല്‍ ഇന്റര്‍നാഷണല്‍ ഫ്രൂട്‌സ് മാനേജിങ്ങ് ഡയറക്ടര്‍ എ എ കെ മുസ്തഫ, ചെയര്‍മാന്‍ ഷാഫി അന്നമനട, സോമന്‍ അന്നമനട എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. ജെന്‍സണ്‍ വര്ഗീസ് സ്വാഗതവും സാബു വര്‍ഗീസ് നന്ദിയും പറഞ്ഞു. വാളൂര്‍ മുകുന്ദന്റെ ഗാനാവതരണവും ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+