കെട്ടിപ്പിടി വൈദ്യം;സൗദിയില്‍ ഒരാള്‍ പിടിയില്‍

മദീനയ്ക്ക് സമീപം ഒരു പ്രസവാശുപത്രിയുടെ പ്രധാന കവാടത്തിന് മുന്നിലാണ് ഫ്രീ ഹഗ് എന്ന ബോര്‍ഡുമായി യുവാവ് പ്രത്യക്ഷപ്പെട്ടത്. തുടര്‍ന്ന് ആളുകള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രാദേശിക സൗദി പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
മോക് ഡ്രില്ലിനിടെ ഹൃദയാഘാതം, ബാലിക മരിച്ചു
മോക് ഡ്രില്ലിനിടെ ഹൃദയാഘാതം വന്ന് തബൂക്കിലെ ഒരു പ്രമറി സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. തീപിടുത്തത്തില്‍ നിന്ന് രക്ഷപ്പെടുന്നതിനെപ്പറ്റി വിദ്യാര്‍ഥികളെ ബോധവത്ക്കരിയ്ക്കാന്‍ നടത്തിയ മോക് ഡ്രില്ലാണ് വിദ്യാര്‍ഥിനിയുടെ ജീവന്‍ കവര്‍ന്നെടുത്തത്.
തീപിടിച്ചുവെന്നുള്ള അപായ സൈറന്‍ മുഴങ്ങിയത് കേട്ട് ഭയന്നാണ് കുട്ടി മരിച്ചത്. സൈറന്‍ കേള്‍ക്കുമ്പോള്‍ കുട്ടികളോട് കഌസ് മുറി വിട്ട് പുറത്തേയ്ക്ക പോകാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സൈറന്‍ കേട്ട് പരിഭ്രാന്തിയിലായ പെണ്‍കുട്ടി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിയ്ക്കാന്‍ ശ്രമിച്ചെങ്കിലും യാത്രയ്ക്കിടെ കുട്ടി മരിച്ചു.












Click it and Unblock the Notifications