കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായില്‍ പുകയില പ്രതിരോധ ദിനത്തില്‍ സിഗരറ്റ് പുകയില്ല!!!

Google Oneindia Malayalam News

ദുബായ്: ലോക പുകയില പ്രതിരോധ ദിനമായ നാളെ (ഞായര്‍) എമിറേറ്റിലെ പ്രമുഖ സ്ഥാപനങ്ങളില്‍ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന 24 മണിക്കുര്‍ നേരം നിര്‍ത്തിവെക്കുമെന്ന് ദുബായ് നഗരസഭ അറിയിച്ചു. പുകവലിയുടെ ദൂഷ്യ ഫലങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് നഗരസഭ കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നത്. അഡ്‌നോക്, ഇനോക് തുടങ്ങിയ പെട്രോള്‍ സ്‌റ്റേഷനിലും നാളെ പുകയില ഉല്‍പന്നങ്ങളുടെ വില്‍പന നിര്‍ത്തിവെക്കും.

ഏതാണ്ട് 450 ഓളം സ്ഥാപനങ്ങളാണ് കാമ്പയിനില്‍ പങ്കെടുക്കുന്നത്. ലോകത്ത് പുകയില ഉപയോഗം നിരവധി പേരുടെ മരണത്തിനിടയാക്കുന്നതും മാരകമായ രോഗങ്ങള്‍ക്ക് കാരണമാകുന്നതായും പഠനങ്ങള്‍ തെളിയിച്ച് കൊണ്ടിരിക്കുകയാണ്. പക്ഷെ പലരും രോഗം കണ്ടെത്തുന്നതുവരെ ഇത്തരം കാര്യങ്ങള്‍ ഗൗരവമായി കാണുന്നില്ലെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കൂടുതല്‍ ബോധവല്‍കരണ പരിപാടികള്‍ നഗരസഭാ ആസൂത്രണം ചെയ്തു നടപ്പിലാക്കുവാന്‍ ശ്രമിക്കുമെന്ന് പൊതു ആരോഗ്യസുരക്ഷാ വിഭാഗം തലവന്‍ മര്‍വാന്‍ അബ്ദുള്ള അറിയിച്ചു.

smoking

അറബ് മേഖലയില്‍ അടുത്തിടെ പുറത്തിറങ്ങിയ പുകയില ഉപയോഗത്തിനെതിരെയുള്ള വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. പുകവലിക്കാര്‍ക്കിടയില്‍ തീപ്പെട്ടി അന്യേഷിച്ചു നടക്കുന്ന ബാലന്‍ ഉപദേശകരായ പുകവലിക്കാരോട് താങ്കളുടെ ആരുമല്ലാത്ത എന്റെ ശരീരത്തെ കുറിച്ച് നിങ്ങള്‍ ആശങ്കപ്പെടുമ്പോള്‍ എന്ത് കൊണ്ട് നിങ്ങള്‍ സ്വയം അതു ചിന്തിക്കുന്നില്ലന്ന് ചോദിക്കുന്നു. മറുപടി കേട്ട് പലരും സിഗരറ്റ് ഉപേക്ഷിക്കുന്നതാണ് വീഡിയോ.

English summary
Anti-tobacco campaign host by Dubai corporation on World No Tobacco Day (May 31)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X