കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും അസഹിഷ്ണുത വര്‍ദ്ധിച്ചു; എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ

Google Oneindia Malayalam News

ദുബായ്: കേരളത്തിലടക്കം ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിച്ച് വരുന്നതായി എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ. പറഞ്ഞു. ദുബായ് മലബാര്‍ കലാ സാംസ്‌കാരിക വേദി ദേര റാഫി ഹോട്ടലില്‍ സംഘടിപ്പിച്ച യു.എ.ഇ ദേശീയ ദിനാഘോഷവും കെ.എം. അഹ്മദ് അവാര്‍ഡ് സമര്‍പ്പണ ചടങ്ങ് സ്‌നേഹപൂര്‍വ്വം 2015 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ വേരുറപ്പിച്ച നവോദ്ദാന മൂല്യങ്ങളെ അട്ടിമറിക്കാന്‍ ചില ദുഷ്ട ശക്തികള്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ്.

ജാതിയതയും മതാന്ധതയും സമൂഹത്തില്‍ വിഷ വിത്തുകളായി ഇറക്കി നേട്ടം കൊയ്യാന്‍ ചിലര്‍ ശ്രമിക്കുന്നു അതിനെ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ കെ.എം. അബ്ബാസ് പുരസ്‌കാരം ഏറ്റുവാങ്ങി. ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ കാസര്‍കോടിനോട് കാണിക്കുന്ന വിവേചനത്തിനെതിരെ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെന്ന് കെ.എം. അബ്ബാസ് ആവശ്യപ്പെട്ടു. തന്റെ ഗുരുവായ കെ.എം. അഹ്മദിന്റെ പേരിലുള്ള പുരസ്‌കാരം മലബാറിന്റെ പുരസ്‌കാരമായി കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

kmabbas

നായിഫ് പോലീസ് സ്‌റ്റേഷന്‍ മേജര്‍ മുഹമ്മദ് മസൂദ് മുഹമ്മദ് അല്‍ ഷേഹിയാണ് കെ.എം. അബ്ബാസിന് പുരസ്‌കാരം നല്‍കിയത്. വാണിജ്യ പ്രമുഖന്‍ മുഹ്‌യിനുദ്ദീന്‍ പ്രശസ്തി പത്രം സമര്‍പ്പിച്ചു. അബ്ദുല്ല അല്‍ ഫലാഹ് പൊന്നാട അണിയിച്ചു. ദേര റാഫി ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ യൂസുഫ് സുബ്ബയ്കട്ട അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ അഷ്‌റഫ് കര്‍ള സ്വാഗതം പറഞ്ഞു. ഇഖ്ബാല്‍ അബ്ദുല്‍ ഹമീദ് പ്രമുഖ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം മുഹമ്മദ് റാഫി എന്നിവര്‍ക്ക് സ്വീകരണവും നല്‍കി. ചെയര്‍മാന്‍ റഹ്മാന്‍ ഉദുമ അതിഥികളെ പരിചയപ്പെടുത്തി.

സഈദ് ഉബൈദ് അല്‍ ഖുതുബി, അബ്ദുല്ല ബേവിഞ്ച, പുന്നക്കല്‍ മുഹമ്മദലി, രാജേഷ് നായര്‍ യു.എ.ഇ എക്‌സ്‌ചേഞ്ച്, ജമാലുദ്ദീന്‍ കൈരളി, ജലീല്‍ പട്ടാമ്പി ചന്ദ്രിക, ബഷീര്‍ തിക്കോടി, ടി.എ. മൂസ, വ്യവസായ പ്രമുഖരായ ശംസുദ്ദീന്‍ നെല്ലറ, തെല്‍ഹത്ത് ഫോറം ഗ്രൂപ്പ്, ജെ.ആര്‍.ടി എം.ഡി. ഹിദായത്തുള്ളാ മൊഗ്രാല്‍, അലി നാങ്കി, ഹംസ തൊട്ടി, മജീദ് തെരുവത്ത്, ഷുക്കൂര്‍ ഉടുമ്പുംതല, സലാം കന്ന്യപ്പാടി, ജുനൈദ്, ഷക്കീല്‍ മൊഗ്രാല്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രഗ്ത്ഭ കലാകാരന്മാരുടെ ഇഷല്‍ സന്ധ്യയും അരങ്ങേറി കണ്‍വീനര്‍ ശബീര്‍ കീഴൂര്‍ നന്ദിയും പറഞ്ഞു.

English summary
AP Abdullakutty MLA speaks about the growth of intolerance in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X