എ.പി അസ്‌ലം പ്രവാസി അച്ചീവ്‌മെന്റ് അവാര്‍ഡ് പി എ ഇബ്രാഹിം ഹാജിക്ക്.
ദുബായ് : യു .എ. ഇ പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ സംസ്‌കാരിക ജീവകാരുണ്യ മേഘലയില്‍ നിറ സാനിധ്യവും ദുബൈ ഭരണാധികാരിയുടെ സാബീല്‍ കൊട്ടാര അഡ്മിനിസ്‌ട്രേറ്ററുമായിരുന്ന എ പി അസ്‌ലം ബിന്‍ മുഹിയുദ്ധീന്റെ സ്മരണാര്‍ത്ഥം തിരുവനന്തപുരം ക്ഷേമ ഫൌണ്ടേഷന്‍ ഏര്‍പ്പെടുത്തിയ എ.പി അസ്‌ലം പ്രതിഭ പുരസ്‌കാരവും അച്ചീവ്‌മെന്റ്‌റ് അവാര്‍ഡുകളും കേരള ഇന്‍ഡസ്ട്രിയല്‍ & ഐ.ടി മന്ത്രി പി കെ കുഞ്ഞാലികുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ വിതരണം ചെയ്തു.
വ്യാവസായിക വാണിജ്യ രംഗത്ത് സാമൂഹ്യ പ്രതിബന്ധതയോടെ പ്രവര്‍ത്തിക്കുന്ന പ്രവാസി ഇന്ത്യക്കാര്‍ക്കുള്ള എ.പി അസ്‌ലം അച്ചീവ്‌മെന്റ്‌റ് അവാര്‍ഡിന് ദുബൈ അല്‍ ശമാലി ഗ്രൂപ്പ് മാനേജിംങ് ഡയറക്ടറും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട് വൈസ് ചെയര്‍മാനുമായ പി എ ഇബ്രാഹിം ഹാജിയാണ് അര്‍ഹനായത്.

എ.പി അസ്‌ലം പ്രതിഭ പുരസ്‌കാരത്തിനു പാവപെട്ട ക്യാന്‍സര്‍ രോഗികള്‍ക്ക് കുറഞ്ഞ ചിലവില്‍ മരുന്നും മറ്റും ലഭ്യമാകുന്ന കൊച്ചിന്‍ ക്യാന്‍സര്‍ സൊസൈറ്റി പാട്രണ്‍ ഡോ : വി പി ഗംഗധാരനും
എ.പി അസ്‌ലം അച്ചീവ്‌മെന്റ്‌റ് അവാര്‍ഡ് പ്രതേക പരിചരണം ആവശ്യമുള്ളവര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന കണ്ണൂര്‍ പട്ടുവത്തുള്ള ദിന സേവന സഭക്കും നല്‍കി. സാമൂഹ്യ സേവകര്‍ക്കായുള്ള ആനപ്പടിക്കള്‍ ചാരിറ്റബില്‍ ട്രസ്റ്റ് പ്രതേക പുരസ്‌കാരം ചെന്നൈ അക്‌സിഡന്റ് & ഡത്തു കെയര്‍ സെല്ല് മാനേജിംഗ് ട്രസ്റ്റി പി.ടി അലിക്കും സമര്‍പ്പിച്ചു.
ചെന്നൈ റോയല്‍ റിജെന്‍സി ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ പന്തളം സുധാകരന്‍, റിജെന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ശംസുദ്ധീന്‍ ബിന്‍ മൊഹിയുദ്ദീന്‍, മാനേജിംങ് ഡയറക്ടര്‍ അന്‍വര്‍ അമീന്‍ ചേലാട്ട്, എ .പി റാഷിദ് അസ്‌ലം, സലാം ഫോക്കസ് മാള്‍, ജി മഹീന്‍ അബൂബകര്‍, കുഞ്ഞിമോന്‍, അബ്ദുസ്സമദ് സാബീല്‍ തുടങ്ങിയവര്‍ സംസാരിച്ചു .












Click it and Unblock the Notifications