ഐഫോണ്‍ 14 സ്വന്തമാക്കാൻ ദുബായിലേക്ക് പറന്നു, ആദ്യഫോണ്‍ സ്വന്തമാക്കി തൃശൂരുകാരന്‍
ദുബായ്: യുഎഇയിൽ ആദ്യ ഐഫോൺ 14 സ്വന്തമാക്കി മലയാളി. കേരളത്തിൽ നിന്ന് ദുബായിലേക്ക് പറന്നാണ് തൃശ്ശൂര്‍ സ്വദേശി ധീരജ് ഐഫോൺ 14 സ്വന്തമാക്കിയത്. ഫോട്ടോഗ്രാഫാറായി ജോലി ചെയ്യുന്ന ഇദ്ദേഹം ഐഫോണിന്റെ കടുത്ത ആരാധകനാണ്. എല്ലാ വർഷവും ഐഫോൺ പുറത്തിറങ്ങുമ്പോൾ ധീരജ് ദുബായിലെത്തി ഫോൺ സ്വന്തമാക്കുന്നത് പതിവാണ്.
പുതിയ ഐഫോൺ പതിപ്പിനായും ധീരജ് തന്റെ പതിവ് തെറ്റിച്ചില്ല. ഐഫോൺ 14 എത്തിയതോടെ ദുബായിലേക്ക് പറന്നു. ഇത്തവണ ആപ്പിള്‍ ഐഫോണ്‍ 14 പ്രോ മാക്സ് 512 ജിബി സ്റ്റോറേജ് മോഡലാണ് ധീരജ് വാങ്ങിയത്.

സെപ്തംബർ 16നാണ് യുഎഇയിൽ ഫോണിന്റെ വിൽപ്പന ആരംഭിച്ചത്. എല്ലാ വർഷങ്ങളിലും ആപ്പിൾ ഉത്പന്നങ്ങൾ വാങ്ങാൻ എത്തുന്നതിനാൽ ആപ്പിള് എക്സിക്യൂട്ടീവുകള്‍ക്കും തന്നെ പരിചയമുണ്ടെന്ന് ധീരജ് പറയുന്നു.പതിവ് പോലെ ആപ്പിള്‍ പുതിയ ഐഫോണും ക്യാമറ സെന്‍ട്രിക്ക് തന്നെയായാണ് അവതരിപ്പിക്കുന്നത് എന്നാണ് ധീരജിന്‍റെ അഭിപ്രായം.
'നോച്ചില്‍ ആപ്പിള്‍ വരുത്തിയ റീഡിസൈന്‍ വളരെ ആകര്‍ഷകമാണ്. ഡിസ്പ്ലേയില്‍ വലിയ പരിഷ്കകാരം വരുത്തിയതും വളരെ മികച്ച അനുഭവം തന്നെ. ധീരജ് പറയുന്നു. 152000 രൂപയ്ക്കാണ് യുഎഇയിൽ നിന്ന് ഫോൺ ധീരജ് സ്വന്തമാക്കിയത്. ഇന്ത്യയില്‍ ഈ ഫോണിന് ഏതാണ്ട് 169900 രൂപയാകുമെന്നാണ് ധീരജിന്റെ വിലയിരുത്തൽ.
ആപ്പിൾ ഉത്പന്നങ്ങൾ ദുബായിൽ നിന്ന് വാങ്ങുന്നതാണ് ലാഭകരമെന്ന് ധീരജ് പറയുന്നു. ഈ കാരണാത്താലാണ് പുതിയ ആപ്പിൾ ഫോണുകൾ ഉൾപ്പടെ വിപണിയിലെത്തിയാൽ വാങ്ങാൻ ദുബായിലേക്ക് പറക്കുന്നതെന്നും ധീരജ് വ്യക്തമാക്കുന്നു. ഐഫോണ്‍ 11 മുതല്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഐഫോണ്‍ 13വരെ ദുബായില്‍ പോയാണ് ധീരജ് വാങ്ങിയിട്ടുള്ളത്. കടുത്ത കൊവിഡ് സമയത്തും പ്രതിസന്ധികൾ മറികടന്ന് ഐഫോണ്‍ 12 വാങ്ങാന്‍ ധീരജ് ദുബായിൽ എത്തിയിട്ടുണ്ട്.
ഇന്നലെ രാവിലെ പ്രാദേശിക സമയം എട്ട് മണിക്കാണ് ഫോണ്‍ വില്‍പന യുഎഇയിൽ ആരംഭിച്ചത് .ആദ്യം ഫോൺ സ്വന്തമാക്കുന്നവരില്‍ ഉള്‍പ്പെടാനായി നൂറു കണക്കിന് പേരാണ് പുലര്‍ച്ചെ മുതൽ കാത്തുനിന്നത്. ആപ്പിള്‍ സ്റ്റോര്‍ ജീവനക്കാരും രാവിലെ തന്നെ ഉപഭോക്താക്കളെ സ്വീകരിക്കാനെത്തിയിരുന്നു. റിസർവേഷൻ സിസ്റ്റത്തെ അടിസ്ഥാനമാക്കിയായിരുന്നു വിൽപ്പന.












Click it and Unblock the Notifications