ഷാര്‍ജ അല്‍ ഖസ്ബ നാടകക്കളരിയിലേക്ക് ജനുവരി 26 വരെ അപേക്ഷിക്കാം
ഷാര്‍ജ: കലാരംഗത്തേക്ക് കുട്ടികളെ കൈപിടിച്ച് നടത്താന്‍ പുതിയ അവസരമൊരുക്കി ഷാര്‍ജ അല്‍ ഖസ്ബ. കുട്ടികള്‍ക്കും ടീനേജ് പ്രായത്തിലുള്ളവര്‍ക്കുമായി നാടകാഭിനയ പരിശീലനവും പ്രസംഗ പരിശീലനവുമാണ് ഒരുക്കിയിട്ടുള്ളത്.

പരിപാടിയിലേക്ക് ജനുവരി 26, വെള്ളിയാഴ്ച വരെ അപേക്ഷിക്കാം. ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സെന്റര്‍ സ്റ്റേജ് ആര്ടിസ്റ്റിന്റെ നേതൃത്വത്തിലാണ് പരിശീലനം. വിനോദകേന്ദ്രമായ അല്‍ ഖസ്ബയില്‍ ജനുവരി 27 മുതല്‍ ഏപ്രില്‍ 7 വരെയായി 11 ക്ളാസുകളിലായാണ് കോഴ്‌സ് ഒരുക്കിയിട്ടുള്ളത്.

ശനിയാഴ്ചകളിലാണ് പരിശീലനം. വിജയകരമായി കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രശസ്തമായ ലണ്ടന്‍ അക്കാദമി ഓഫ് മ്യൂസിക് ആന്‍ഡ് ഡ്രമാറ്റിക് ആര്‍ടിന്റെ (ലാംഡ) സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ലോകമെങ്ങാടും പ്രശസ്തരായ ഒട്ടനവധി നാടക കലാകാരന്മാരെ സംഭാവന ചെയ്ത അക്കാദമിയാണ് ലാംഡ. കൂടുതല്‍ വിവരങ്ങള്‍ക്കും രെജിസ്‌ട്രേഷനുമായി www.centrestage-arts.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.












Click it and Unblock the Notifications