യുഎഇ എക്‌സ്‌ചേഞ്ച് ചിരന്തന സാഹിത്യ പുരസ്‌കാരം: സൃഷ്ടികള്‍ ക്ഷണിക്കുന്നു
ദുബായ്:ഗള്‍ഫ് രാജ്യങ്ങളിലെ എഴുത്തുകാര്‍ക്ക് വേണ്ടി യു.എ.ഇ എക്‌സ്‌ചേഞ്ച് ചിരന്തന സാഹിത്യ പുരസ്‌കാരത്തിന് പരിഗണിക്കാന്‍ സൃഷ്ടികള്‍ ക്ഷണിക്കുന്നു. നോവല്‍, ചെറുകഥ, കവിത, ലേഖനം എന്നീ വിഭാഗങ്ങളിലാണ് പുരസ്‌കാരം നല്‍കുന്നതെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി അറിയിച്ചു.
2016ല്‍ പ്രസിദ്ധീകരിച്ച കൃതികളുടെ മുന്നൂ കോപ്പികളാണ് അയക്കേണ്ടത്. പ്രസാധകര്‍ക്കും എഴുത്തുകാര്‍ക്കും പുസ്തകങ്ങള്‍ അയക്കാം. ജി.സി.സി. രാജ്യങ്ങളിലെ പ്രവാസി മലയാളികള്‍ക്ക് പ്രായഭേദമില്ലാതെ സൃഷ്ടികള്‍ അയക്കാം.

എന്നാല്‍ ഒരാള്‍ ഒരു വിഷയത്തില്‍ രണ്ട് രചനകള്‍ മാത്രമേ അയക്കാവൂ. ദുബായില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ വെച്ച് വിജയികള്‍ക്ക് സമ്മാനങ്ങള്‍ സമര്‍പ്പിക്കും. സൃഷ്ടികള്‍ 2016 മാര്‍ച്ച് 31ന് മുന്‍പ് പി.ബി.നമ്പര്‍ 4862 ദുബായ്, യു.എ.ഇ. എന്ന വിലാസത്തില്‍ തപാലിലോ, 0558910499, 0506746998 എന്ന നമ്പിറില്‍ നേരില്‍ ബന്ധപ്പെട്ടോ നല്‍കാവുന്നതാണ്.












Click it and Unblock the Notifications