അറബ് പ്രീമിയര്‍ ലീഗ് അജ്മാനില്‍ സംഘടിപ്പിക്കുന്നു
അജ്മാന്‍: ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകര്‍ന്ന് അറബ് പ്രീമിയര്‍ ലീഗ് ഒക്ടോബറില്‍ അജ്മാനില്‍ അരങ്ങേറും. ഗല്ലി ക്രിക്കറ്റ് എന്ന പേരില്‍ അറിയപ്പെടുന്ന ഹാര്‍ഡ് ടെന്നിസ് ബോള്‍ ഉപയോഗിച്ചുള്ള മത്സരമാണ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പത്രണ്ട് രാജ്യങ്ങളില്‍ നിന്നായി ഏതാണ്ട് 20 ഓളം ടീമുകളെ ഉള്‍പ്പെടുത്തിയാണ് മത്സരം സംഘടിപ്പിക്കുന്നത്.
10 ഓവറില്‍ പൂര്‍ത്തിയാകുന്ന മത്സരം ഒക്ടോബര്‍ 11 മുതല്‍ 14 വരെ അജ്മാന്‍ ഓവലിലാണ് സംഘടിപ്പിച്ചിരിക്കുന്നതെന്ന് സംഘാടകരായ ടീം ദുബായ് ഇന്ത്യന്‍സ് അറിയിച്ചു. ഗല്ലി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഇതിനകം തന്നെ ക്രിക്കറ്റ് പ്രേമികളുടെ ഇഷ്ട മത്സരമാണ്.

കേരളത്തില്‍ നിന്നുള്ള രഞ്ജി താരങ്ങളും വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങും. 15,000 ദിര്‍ഹം നല്‍കി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്ന ടീമുകള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. 1.11 ലക്ഷം ദിര്‍ഹമാണ് ഒന്നാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനത്തുക.

രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 ദിര്‍ഹവും വ്യക്തിഗത ജേതാക്കള്‍ക്ക് അയ്യായിരം വീതവും സമ്മാനമായി നല്‍കുമെന്ന് ചെയര്‍മാന്‍ അഫ്‌റോസ് ആസാദിയും, പ്രസിഡന്റ് ഇമ്രാന്‍ ഖാനും ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആരിഫ്ഖാന്‍,യൂസബ് അന്‍സാര്‍, അബ്ദുല്‍ റഹ്മാന്‍, റമീഷ് , സയ്യിദ് സലീം എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications