Get Updates
Get notified of breaking news, exclusive insights, and must-see stories!

അറബ് ഉപരോധം: ഖത്തറിലെ ഇറക്കുമതി മൂന്നിലൊന്ന് കുറഞ്ഞു, സാധനങ്ങളുടെ വിലകൂടി

അറബ് രാജ്യങ്ങള്‍ ഖത്തറിനെതിരേ ഏര്‍പ്പെടുത്തിയ ഉപരോധം പതുക്കെയാണെങ്കിലും രാജ്യത്തെ ബാധിച്ചുതുടങ്ങിയതായി സൂചന. കഴിഞ്ഞ മാസം ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ വിലയില്‍ വന്‍ വര്‍ധനവുണ്ടായി. അതോടൊപ്പം റിയല്‍ എസ്റ്റേറ്റ് വ്യാപാര രംഗത്ത് വലിയ തകര്‍ച്ചയും നേരിട്ടു തുടങ്ങി.

ഭക്ഷ്യസാധനങ്ങള്‍ക്ക് 4.5 ശതമാനം വില കൂടി

ഭക്ഷ്യസാധനങ്ങള്‍ക്ക് 4.5 ശതമാനം വില കൂടി

ഖത്തറുമായുള്ള റോഡ് ബന്ധം സൗദി വിച്ഛേദിക്കുകയും കപ്പല്‍ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തതോടെ അത്യാവശ്യ സാധനങ്ങള്‍ ഉള്‍പ്പെടെ ആവശ്യത്തിന് ഇറക്കുമതി ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഖത്തര്‍. കഴിഞ്ഞ മാസം ഖത്തറിലെ ഇറക്കുമതി മൂന്നിലൊന്ന് കുറഞ്ഞിരുന്നു. ഇത് വലിയ തോതിലുള്ള വിലവര്‍ധനവിന് കാരണമായി.

 2014നു ശേഷം വിലവര്‍ധന ആദ്യം

2014നു ശേഷം വിലവര്‍ധന ആദ്യം

വര്‍ഷാദ്യത്തേക്കാള്‍ ഭക്ഷ്യസാധനങ്ങളുടെയും പാനീയങ്ങളുടെയും വില കഴിഞ്ഞ മാസം 4.5 ശതമാനം വര്‍ധിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. സാധനങ്ങളുടെ വിലയില്‍ 2014നു ശേഷം ഇത്രവലിയ വിലവര്‍ധന ഖത്തറിലുണ്ടാകുന്നത് ഇതാദ്യമാണ്. ജൂണില്‍ 2.4 ശതമാനമായിരുന്നു വിലവര്‍ധന. പാലുല്‍പ്പന്നങ്ങള്‍ക്ക് പ്രധാനമായും സൗദിയെ ആയിരുന്നു ഖത്തര്‍ ആശ്രയിച്ചിരുന്നത്. ഉപരോധം വന്നതോടെ ഇവ ദൂരെദിക്കുകളില്‍ നിന്ന് ഇറക്കുമതി ചെയ്യേണ്ട് സാഹചര്യുണ്ടായി. എന്നാല്‍ വസ്ത്രം, പാദരക്ഷകള്‍, ഫര്‍ണിച്ചര്‍, ഗൃഹോപകരണങ്ങള്‍ എന്നിവയുടെ വില കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 3.6 ശതമാനം കുറവ്

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ 3.6 ശതമാനം കുറവ്

അതേസമയം വീട്, കെട്ടിടങ്ങള്‍ തുടങ്ങി റിയല്‍ എസ്റ്റേറ്റ് സാധനങ്ങളുടെ വിലയില്‍ വലിയ ഇടിവുണ്ടായതും ഖത്തറിന് തിരിച്ചടിയായതായി കണക്കാക്കപ്പെടുന്നു. 3.6 ശതമാനത്തിന്റെ കുറവാണ് ഈ മേഖലയില്‍ കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. ജൂണില്‍ ഇത് 2.9 ആയിരുന്നു.

 ബാങ്ക് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നു

ബാങ്ക് നിക്ഷേപങ്ങള്‍ പിന്‍വലിക്കുന്നു

സൗദി, ബഹ്‌റൈന്‍ ബാങ്കുകള്‍ ഖത്തരി ബാങ്കുകളിലുള്ള ഡിപ്പോസിറ്റുകള്‍ പിന്‍വലിച്ചതും തിരിച്ചടിയായതായാണ് വിലയിരുത്തല്‍. ഇതും റിയല്‍ എസ്റ്റേറ്റ് മേഖലയെ ദോഷകരമായി ബാധിച്ചു.

കെട്ടിട പെര്‍മിറ്റുകളുടെ എണ്ണത്തില്‍ മാറ്റമില്ല

കെട്ടിട പെര്‍മിറ്റുകളുടെ എണ്ണത്തില്‍ മാറ്റമില്ല

അതേസമയം കഴിഞ്ഞ രണ്ട് മാസം ഖത്തര്‍ മന്ത്രാലയം നല്‍കിയ കെട്ടിടനിര്‍മാണ അനുമതികളുടെ എണ്ണത്തില്‍ മുന്‍ മാസങ്ങളേക്കാള്‍ കുറവ് രേഖപ്പെടുത്തിയിട്ടില്ലെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നിര്‍മാണ മേഖലയില്‍ പ്രതിസന്ധിയില്ലെന്നാണ് ഇത് വിലയിരുത്തുന്നത്. എന്നാല്‍ അനുമതിയും നിര്‍മാണവും തമ്മിലുള്ള അനുപാതം എപ്പോഴും ഒരുപോലെയായിക്കൊള്ളണമെന്നല്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+