കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറബി അറിയാത്തവര്‍ക്ക് ഇനി അച്ചടിപരസ്യമേഖലകളില്‍ ജോലിയില്ല!!

Google Oneindia Malayalam News

ഷാര്‍ജ: എമിറേറ്റിലെ സൈന്‍ ബോര്‍ഡുകളിലും, അറബി വാക്കുകള്‍ ഉള്‍പ്പെടുന്ന പരസ്യങ്ങളിലും വ്യാപകമായ തെറ്റ് കടന്നുകൂടുന്ന സാഹചര്യത്തില്‍ ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് അറബി പരിജ്ഞാനം നിര്‍ബന്ധമാക്കാന്‍ ഷാര്‍ജ സാമ്പത്തീക വികസന അതോറിറ്റി തീരുമാനിച്ചു.

പരസ്യം, സൈന്‍ ബോര്‍ഡുകള്‍, പ്രിന്റിംങ്, കാലിഗ്രാഫി തുടങ്ങിയ പ്രവര്‍ത്തികള്‍ ചെയ്യാന്‍ അനുമതിയുള്ള ലൈസന്‍സുകള്‍ പുതുക്കണമെങ്കില്‍ സ്ഥാപനത്തിലെ ഏതെങ്കിലും ഒരു ജീവനക്കാരന് അറബി പരിജ്ഞാനമുണ്ടെന്ന് തെളിയിക്കുന്ന സാക്ഷിപത്രം ഹാജരാക്കേണ്ടി വരും. ഒരു വര്‍ഷത്തിനുള്ളില്‍ നിയമം കൂടുതല്‍ കര്‍ശനമാക്കാനാണ് അധിക്രതരുടെ തീരുമാനം.

arabic-1

ജീവനക്കാര്‍ക്ക് വേണ്ട അറബി ഭാഷാ പരിജ്ഞാനം എത്രയും പെട്ടന്ന് ആരംഭിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട ശില്‍പശാലകളിലൂടെയും അറബി ക്രതികളുടെ വായനയിലൂടെയും അറബി പരിജ്ഞാനം ജീവനക്കാര്‍ നേടാന്‍ കഴിയുമെന്നും സാമ്പത്തീക വികസന അതോറിറ്റി ചെയര്‍മാന്‍ സുല്‍ത്താന്‍ അബ്ദുള്ള ബിന്‍ ഹദ്ദ അല്‍ സുവൈദി വ്യക്തമാക്കി.

അറബി എഴുത്തുകളില്‍ തെറ്റ് ശ്രദ്ദയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും രീതിയിലുള്ള തെറ്റുകള്‍ ശ്രദ്ദയില്‍പ്പെട്ടാല്‍ 800800000501067971 എന്നീ നമ്പരുകളില്‍ വിളിച്ചറിയിക്കാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

English summary
Arabic language must for printing and advertisement jobs in Saudi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X