വിദേശ ശക്തികളുടെ അനാവശ്യ ഇടപെടലുകള്‍ ഒഴിവാക്കാന്‍ അറബ് ഐക്യം തെളിയിക്കണം: ബഹറിന്‍
ബഹറിന്‍: മേഖലയില്‍ നടക്കുന്ന എല്ലാ വെല്ലുവിളികളും ഒറ്റക്കെട്ടായി നേരിടണമെന്നും, അറബ് രാജ്യങ്ങളുടെ ഐക്യം തെളിയിച്ചാല്‍ വിദേശ ശക്തികളുടെ അനാവശ്യ ഇടപെടലുകള്‍ അവസാനിപ്പിക്കാന്‍ സാധിക്കുമെന്നും ബഹറിന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അഭിപ്രായപ്പെട്ടു.
ബഹറിനില്‍ ചേര്‍ന്ന അറബ് നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. അറബ് രാജ്യങ്ങള്‍ തന്നെയാണ് അറബ് താല്‍പര്യങ്ങള്‍ സംരക്ഷിക്കേണ്ടത്. ജി.സി.സി രാജ്യങ്ങളുടെ ഒത്തൊരുമയാണ് ഏറ്റവും മുഖ്യ ഘടകം.

അപകടരമായ ഏത് സാഹചര്യങ്ങളെ നേരിടാനും ഒത്തൊരുമിച്ച് പ്രവര്‍ത്തിച്ചാല്‍ മാത്രമെ സാധിക്കുകയുള്ളുവെന്നും രാജാവ് വ്യക്തമാക്കി. സൗദിയുടെ നേത്രത്വത്തില്‍ ശക്തമായ അറബ് കൂട്ടായ്മ താമസിയാതെ നിലവില്‍ വരുമെന്നും അദ്ധേഹം പറഞ്ഞു.












Click it and Unblock the Notifications