Get Updates
Get notified of breaking news, exclusive insights, and must-see stories!

വെക്കേഷന് കുടുംബത്തെ ദുബായിലേക്ക് കൊണ്ടുവരണോ? വിസിറ്റിംഗ് വിസ എടുക്കേണ്ടതെങ്ങനെ? അറിയേണ്ടതെല്ലാം

കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ രണ്ട് മാസത്തെ സ്‌കൂള്‍ വെക്കേഷനിലേക്ക് കടക്കാന്‍ പോകുകയാണ്. ഈ സാഹചര്യത്തില്‍ പല പ്രവാസികളും തങ്ങളുടെ കുടുംബത്തെ ദുബായിലേക്ക് എത്തിക്കാനുള്ള ആലോചനയിലാണ്

UAE

ദുബായ്: നാട്ടില്‍ വെക്കേഷന്‍ ആരംഭിക്കാനിരിക്കുന്നതോടെ സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും യു എ ഇയിലേക്ക് ക്ഷണിക്കാനുള്ള ഒരുക്കത്തിലാണോ നിങ്ങള്‍. എങ്കില്‍ ഇപ്പോള്‍ യു എ ഇ ഐ സി പി വഴി 90 ദിവസത്തെ സിംഗിള്‍ അല്ലെങ്കില്‍ മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസിറ്റ് വിസയ്ക്ക് അപേക്ഷിക്കാം.

അബുദാബി, ഷാര്‍ജ, അജ്മാന്‍, റാസല്‍ ഖൈമ, ഫുജൈറ, ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റുകളില്‍ റസിഡന്‍സ് വിസയുള്ളവര്‍ക്കാണ് ഈ സേവനം ഉപയോഗിക്കാന്‍ സാധിക്കുക. 90 ദിവസത്തെ വിസിറ്റിംഗ് വിസക്ക് എവിടെയൊക്കെയാണ് അപേക്ഷിക്കേണ്ടത് എന്ന് നോക്കാം. പ്രധാനമായും മൂന്ന് മാര്‍ഗങ്ങളിലൂടെ വിസിറ്റിംഗ് വിസക്ക് അപേക്ഷിക്കാം.

എവിടെയാക്കെ അപേക്ഷിക്കാം

എവിടെയാക്കെ അപേക്ഷിക്കാം

1. ഐസിപി സ്മാര്‍ട്ട് സേവനങ്ങളുടെ വെബ്‌സൈറ്റ്: smartservices.icp.gov.ae

2. ഐസിപി മൊബൈല്‍ ആപ്പ് 'UAEICP', ഇത് ആപ്പിള്‍, ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ലഭ്യമാണ്
3. ഐസിപി അനുമതിയുള്ള സെന്ററുകള്‍.

https://icp.gov.ae/en/typing-offices/ എന്ന ലിങ്കില്‍ പോയാല്‍ ഓരോ എമിറ്റേറിലേയും ഐസിപി അനുമതിയുള്ള സെന്ററുകള്‍ കാണാം.

ആവശ്യമുള്ള രേഖകള്‍

ആവശ്യമുള്ള രേഖകള്‍

വിസിറ്റിംഗ് വിസക്കായി സമര്‍പ്പിക്കേണ്ട രേഖകള്‍ ഇനി പറയുന്നവയാണ്

കൊണ്ടുവരാന്‍ ഉദ്ദശേിക്കുന്ന ആളുടെ പുതിയ പാസ്പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ
ബന്ധുത്വത്തിന്റെ തെളിവ് (ജനന സര്‍ട്ടിഫിക്കറ്റോ വിവാഹ സര്‍ട്ടിഫിക്കറ്റോ)
കൊണ്ടുവരാന്‍ ഉദ്ദശേിക്കുന്ന ആളുടെ പാസ്പോര്‍ട്ടിന്റെ പകര്‍പ്പ്
നിങ്ങളുടെ എമിറേറ്റ്‌സ് ഐഡിയുടെ പകര്‍പ്പ്.
സ്‌പോണ്‍സര്‍ ചെയ്യുന്നവരുടെ താമസ രേഖ (വാടക കരാറോ ഹോട്ടല്‍ റിസര്‍വേഷന്റെ വിശദാംശങ്ങളോ മതിയാകും)
മടക്ക ടിക്കറ്റിന്റെ പകര്‍പ്പ്.

ചില സാഹചര്യങ്ങളില്‍ അപേക്ഷയില്‍ നല്‍കിയ വിവരങ്ങള്‍ അടിസ്ഥാനമാക്കി അധിക രേഖകള്‍ നല്‍കാനും ആവശ്യപ്പെടാറുണ്ട്.

ചെലവ് എത്ര

ചെലവ് എത്ര

വിസയുടെ അന്തിമ വില അപേക്ഷാ വിശദാംശങ്ങളെ ആശ്രയിച്ചിരിക്കും എങ്കിലും ഏകദേശ വില നമുക്ക് പരിശോധിക്കാം. സ്പോണ്‍സര്‍ ഒരു സെക്യൂരിറ്റി ഡെപ്പോസിറ്റ് നല്‍കണ്ടേതുണ്ട്. മറ്റ് വില ഇങ്ങനെയാണ്...

സെക്യൂരിറ്റി ഡെപ്പോസിറ്റ്: 1025 ദിര്‍ഹം
അപേക്ഷാ ഫീസ്: 100 ദിര്‍ഹം
ഇഷ്യൂ ഫീസ്: 300 ദിര്‍ഹം
ഇ-സേവന ഫീസ്: 28 ദിര്‍ഹം
ഐസിപി ഫീസ്: ദിര്‍ഹം 22
സ്മാര്‍ട്ട് സേവനങ്ങളുടെ ഫീസ്: 100 ദിര്‍ഹം

ആകെ: ദിര്‍ഹം 1,575 (ഏകദേശം 35,473 രൂപ)

എങ്ങനെ അപേക്ഷിക്കാം

എങ്ങനെ അപേക്ഷിക്കാം

ഓണ്‍ലൈനായി വിസക്ക് അപേക്ഷിക്കേണ്ട രീതി

ആദ്യം https://smartservices.icp.gov.ae/echannels/web/client/default.html#/login എന്ന ലിങ്കില്‍ പോകണം.
യുഎഇ പാസ് ഉപയോഗിച്ചോ അല്ലെങ്കില്‍ ഐസിപി ഓണ്‍ലൈന്‍ അക്കൗണ്ട് വഴിയോ ലോഗിന്‍ ചെയ്യുക
ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ ഒരു ഡാഷ്ബോര്‍ഡ് വരും
നിങ്ങളുടെ എമിറേറ്റിലെ ഐസിപി വകുപ്പില്‍ ക്ലിക്ക് ചെയ്യുക. (ഉദാഹരണം- ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അബുദാബി)

5

ശേഷം സെര്‍ച്ച് ബാറില്‍ 'വിസിറ്റ് വിസ ഫോര്‍ ഫ്രണ്ട് അല്ലെങ്കില്‍ റിലേറ്റീവ് 90 ഡേയ്സ് (സിംഗിള്‍ എന്‍ട്രി) - ഇഷ്യു' എന്ന് സെര്‍ച്ച് ചെയ്യുക.
തുടര്‍ന്ന് വരുന്ന സ്റ്റാര്‍ട്ട് സെര്‍വീസ് എന്നതില്‍ ക്ലിക്ക് ചെയ്യുക
അപേക്ഷ പൂരിപ്പിച്ച് ആവശ്യമായ രേഖകള്‍ അപ്ലോഡ് ചെയ്യുക.
ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ച് ഫീസ് അടയ്ക്കുക.
പണമടച്ചുകഴിഞ്ഞാല്‍, അപേക്ഷ സമര്‍പ്പിച്ചതായി നിങ്ങള്‍ക്ക് ഐസിപിയില്‍ നിന്ന് ഒരു കണ്‍ഫര്‍മേഷന്‍ മെസേജ് വരും. ഒരിക്കല്‍ അംഗീകരിച്ചാല്‍ ഒരു വിസിറ്റിംഗ് വിസ ഇഷ്യു ചെയ്യുന്നതിന് ഏകദേശം രണ്ട് മുതല്‍ അഞ്ച് പ്രവൃത്തി ദിവസങ്ങള്‍ എടുക്കും. അപേക്ഷാ ഫോമില്‍ നിങ്ങള്‍ നല്‍കുന്ന ഇമെയില്‍ വിലാസത്തില്‍ പിന്നീട് ഇ-വിസ ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+