കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആയിരം കോടി ഡോളറിന്റെ നിക്ഷേപ പദ്ധതിയുമായി ഏരിസ് ​ഗ്രൂപ്പ്

  • By തൻവീർ
Google Oneindia Malayalam News

ദുബായ്: യു എ ഇ ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ് ഇരുപതു വർഷം പിന്നിട്ടതിന്റെ ഭാഗമായി ഇന്ത്യയിലും മധ്യ പൗരസ്ത്യ ദേശത്തും ആയിരം കോടി ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ചെയർമാൻ സോഹൻ റോയ് ദുബായിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സിനിമയെ ഏറെ സ്നേഹിക്കുന്ന സോഹൻ റോയ് നിക്ഷേപത്തിന്റെ ഒരു പങ്ക് സിനിമാ വ്യവസായത്തിനും മാറ്റി വെച്ചിട്ടുണ്ട്.

സമൂഹത്തിന് ​ഗുണകരമാകുന്ന സിനിമകൾക്ക് ഇപ്പോഴും നല്ല സാധ്യതകളുണ്ടെന്നും എന്നാൽ ഇത് ക്യത്യമായി വിലയിരുത്തി സിനിമകൾ നിർമ്മിക്കാത്തതാണ് നഷ്ടങ്ങൾക്ക് കാരണമെന്നും അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി. ‍‍സാമുദ്രിക ,വിനോദ സഞ്ചാര ,മനോരഞ്ജക മേഖലകളിലാണ് അടുത്ത അഞ്ചു വർഷം കൊണ്ട് ആയിരം കോടിയുടെ നിക്ഷേപം നടത്തുക. കേരളത്തിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന മുല്ലപ്പെരിയാർ വിഷയത്തിലും സോഹൻ റോയ് തന്റെ വ്യക്തമായ നിലപാട് വ്യക്തമാക്കി.

aries group

കേരളത്തിൽ നിന്നും വെള്ളം കൊണ്ടു പോകുന്ന സംസ്ഥാനങ്ങൾ തരിച്ച് കേരളത്തിന് നൽകേണ്ട സാമാന്യ പരി​ഗണന നൽകുന്നുണ്ടോ എന്ന് സർക്കാർ തലത്തിൽ പരിശോധിക്കേണ്ടതാണെന്ന് സോഹൻ റോയ് വ്യക്തമാക്കി. 2000 സമ്പന്ന സംഘങ്ങളുടെ ഒരു കൺസോർട്ടിയമാണ് ഏറീസിന് കീഴിൽ നിക്ഷേപത്തിന് തയാറായിരിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരം സിനിമകൾ നിർമിക്കുമെന്നും സോഹൻ റോയ് അറിയിച്ചു.

English summary
aries group will invest 1000 dollar in india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X