നേപ്പാളില്‍ ഇരുനൂറിലേറെ മലയാളികള്‍; ഒരു ഡോക്ടറെ കണ്ടെത്താനായില്ല
കാഠ്മണ്ഡു: ഭൂചലനം നാശം വിതച്ച നേപ്പാളില്‍ നിരവധി മലയാളികളും. ഇരുനൂറിലധികം മലയാളികള്‍ നേപ്പാളില്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കേരളത്തില്‍ നിന്നുള്ള രണ്ട് ഡോക്ടര്‍മാരെക്കുറിച്ച് ഭൂചലനത്തെ തുടര്‍ന്ന് വിവരം ഒന്നും ഇല്ലെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരാളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരായ അബിന്‍ സൂരി, ദീപക്, ഇര്‍ഷാദ് എന്നിവര്‍ താമസിച്ചിരുന്ന കെട്ടിടം പൂര്‍ണമായി തകര്‍ന്നു. ഇവരില്‍ അബിന്‍ സൂരിയെ ആദ്യം തന്നെ രക്ഷിച്ചിരുന്നു.
എറണാകുളം സ്വദേശിയായ ദീപക്കിനേയും മലപ്പുറം സ്വദേശിയായ ഇര്‍ഷാദിനേയും കുറിച്ച് വിവരമൊന്നും ഇല്ലെന്ന് പിന്നീട് വാര്‍ത്തകള്‍ പുറത്ത് വന്നു. ഡോ ദീപക്കിനെ രക്ഷിക്കാനായതായി പിന്നീട് വിവരം ലഭിച്ചു. എന്നാല്‍ ഡോക്ടര്‍ ഇര്‍ഷാദിനെ കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.
തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷാ പ്രവര്‍ത്തകരാണ് ഡോ അബിനേയും ഡോ ദീപക്കിനേയും രക്ഷിച്ചത്. രണ്ട് പേരും നേപ്പാളില്‍ ചികിത്സയിലാണ്.
പാലക്കാട്, എറണാകുളം ജില്ലകളില്‍ നിന്നുള്ളവരാണ് നേപ്പാളില്‍ കുടുങ്ങിയ മലയാളികളില്‍ അധികവും. ഇവരെ തിരിച്ചെത്തിയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.












Click it and Unblock the Notifications