ഇന്ത്യ പ്രസ് ക്ലബ്ബ് 'മാധ്യമ ശ്രീ' അവാര്‍ഡ് സമ്മേളനത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
മാധ്യമ ശ്രീ' അവാര്‍ഡ് ദാന ചടങ്ങ് ചരിത്രമാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുതായി ഭാരവാഹികള്‍ അറിയിച്ചു
ഹൂസ്റ്റണ്‍: ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പരമോന്നത പുരസ്‌കാരമായ 'മാധ്യമ ശ്രീ' അവാര്‍ഡ് ദാന സമ്മേളനം മലയാളികളെ സംബന്ധിച്ചിടത്തോളം അസുലഭമായ മാധ്യമ വിരുന്നാവുകയാണ്. നവംബര്‍ 19ന് ഇന്ത്യാ ഹൗസില്‍ നടക്കു പ്രൗഢോജ്വലമായ സമ്മേളനം വര്‍ണാഭമാക്കുതിനു വേണ്ടി അമേരിക്കന്‍ മലയാളി സമൂഹത്തിലെ സമസ്ത മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന പ്രമുഖ വ്യക്തിത്വങ്ങള്‍ സ്പോസര്‍മാരാവാന്‍ മുന്നോട്ട് വന്നതായി സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഡോ. ഫ്രീമു വര്‍ഗീസിനു പുറമെ ജോര്‍ജ് എബ്രഹാം, ജി.കെ. പിള്ള, ഡോ. മനു ചാക്കോ, മാധവന്‍ പിള്ള, സണ്ണി മാളിയേക്കല്‍, ഡോ. സഖറിയ തോമസ് എന്നിവരാണ് മുഖ്യ സ്പോസര്‍മാരായി തങ്ങളുടെ പിന്തുണ നല്‍കിയിരിക്കുന്നത്. ഇവര്‍ക്കു പുറമേ നിരവധി വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും അവാര്‍ഡ് ദാന ചടങ്ങ് വിജയിപ്പിക്കുന്നതിനായി തങ്ങളുടേതായ പങ്കാളിത്തം വാഗ്ദാനം ചെയ്തതായും സംഘാടകര്‍ അറിയിച്ചു.

മാധ്യമ ശ്രീ' അവാര്‍ഡ് ദാന ചടങ്ങ് ചരിത്രമാക്കാനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുതായി ഭാരവാഹികള്‍ അറിയിച്ചു. മലയാളികളുടെ മാധ്യമ പാരമ്പര്യത്തിന്റെയും സംസ്‌കാരത്തിന്റെയും വിളംബരമാകുന്ന ചടങ്ങില്‍ അമേരിക്കന്‍ മലയാളികളുടെ സ്നേഹ സാന്നിധ്യം പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ പറഞ്ഞു.












Click it and Unblock the Notifications