Get Updates
Get notified of breaking news, exclusive insights, and must-see stories!

സീതിഹാജി ഫുട്‌ബോള്‍ സ്വാഗതസംഘം രൂപീകരിച്ചു

ദുബായ്: ഫുട്‌ബോള്‍ പ്രേമികളായ പ്രവാസി മലയാളികള്‍ക്ക് ഏറനാടന്‍ ഫുട്‌ബോള്‍ മാമാങ്കത്തിന് വേദിയൊരുക്കി ഫെബ്രുവരി 26 നു ദുബായ് സ്‌കൌട്ട് മിഷന്‍ ഗ്രൗണ്ടില്‍ ദുബായ് മലപ്പുറം ജില്ലാ കെ.എം.സി.സി സംഘടിപ്പിക്കുന്ന പത്താമത് സീതിഹാജി മെമ്മോറിയല്‍ ടൂര്‍ണമെന്റ് വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. യു.എ.ഇയിലെയും കേരളത്തിലെയും പ്രമുഖ താരങ്ങള്‍ അണിനിരക്കുന്ന ടീമുകളാണ് ടൂര്‍ണമെന്റില്‍ മാറ്റുരക്കുന്നത്.

കഴിഞ്ഞ ഒന്‍പതു വര്‍ഷങ്ങളിലായി വന്‍ ജന പങ്കാളിത്തത്തോടെയാണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചിരുന്നത്. ടൂര്‍ണമെന്റിന്റെ വിജയത്തിനായി സംഘാടക സമിതി ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.കെ അന്‍വര്‍ നഹ ,അന്‍വര്‍ അമീന്‍ റീജന്‍സി, എടവത്ത് മൂസ ഹാജി,മുസ്തഫ അല്‍ കത്തല്‍,പി.പി ജാബിര്‍ (രക്ഷാധികാരികള്‍) ചെമ്മുക്കാന്‍ യാഹുമോന്‍(ചെയര്‍മാന്‍),ഉമ്മര്‍ ആവയില്‍, അബൂബക്കര്‍ ബി.പി അങ്ങാടി,ഹംസു കാവണ്ണയില്‍, കെ.പി.പി തങ്ങള്‍, സാജിദ് കെ.പി, ഖാലിദ് ബാഖവി, ഷംസുദ്ദീന്‍ വള്ളിക്കുന്ന്(വൈസ് ചെയര്‍മാന്‍മാര്‍), ഹംസഹാജി മാട്ടുമ്മല്‍ (ജന:കണ്‍വീനര്‍)

lf8

ഇബ്രാഹിംകുട്ടി തിരൂര്‍,സുലൈമാന്‍ വെന്നിയൂര്‍,അലി പോട്ടൂര്‍,സകീര്‍ പെരിന്തല്‍മണ്ണ,അഷ്‌റഫ് തോട്ടോളി,ഷമീം ചെറിയമുണ്ടം,അബ്ദുല്‍ മുനീര്‍ തയ്യില്‍ (ജോ:കണ്‍വീനര്‍മാര്‍),സൈനുദ്ദീന്‍ അള്‍ട്ടിമ (ട്രഷറര്‍), ആര്‍.ശുക്കൂര്‍ (ചീഫ്. കോര്‍ഡിനേറ്റര്‍),പി.വി നാസര്‍,മുസ്തഫ വേങ്ങര(പ്രോഗ്രാം) മുസ്തഫ തിരൂര്‍,സി.വി അഷ്‌റഫ്(ഫൈനാന്‍സ്), ഇ.ആര്‍ അലി മാസ്റ്റര്‍,മുജീബ് കോട്ടക്കല്‍ (റിസപ്ഷന്‍) സിദ്ദീക്ക് കാലടി,അസീസ് കൂരി (ട്രാന്‍സ്‌പോര്‍ട്ട്), നിഹ്മതുള്ള മങ്കട,മുഹമ്മദ് വള്ളിക്കുന്ന് (മീഡിയ),കെ.എം ജമാല്‍,നാസര്‍ കുരുംബത്തൂര്‍( മെഡിക്കല്‍) ജലീല്‍ കൊണ്ടോട്ടി,നൌഫല്‍ വേങ്ങര(രെജിസ്‌ട്രേഷന്‍),വി.കെ റഷീദ്,ഹമീദ് ചെറവല്ലൂര്‍(പ്രചരണം)ഒ.ടി സലാം,സമദ് പെരിന്തല്‍മണ്ണ (വളണ്ടിയര്‍)കുഞ്ഞിമോന്‍ എരമംഗലം, പി.ടി.എം വില്ലൂര്‍ (ഫുഡ്), കോയ,ഗഫൂര്‍ കാലൊടി (ഗ്രൗണ്ട്) എന്നിവരെ സബ് കമ്മിറ്റികളുടെ ചെയര്‍മാന്‍, ജന:കണ്‍വീനര്‍ മാരായി തെരഞ്ഞെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+