കടലാസ് വിസപ്രശ്നം രാഷ്ട്രപതിക്ക് ബിജെപിയുടെ കത്ത്
ദില്ലി : അരുണാചല്‍ പ്രദേശുകാരായ രണ്ട് അന്പെയ്ത്ത് താരങ്ങള്‍ക്ക് ചൈന കലാസ് വിസ നല്‍കിയതും യാത്ര നിഷേധിച്ചതുമായ സംഭവം നിസാരമായി കാണരുതെന്നും പ്രശ്‌നത്തില്‍ രാഷ്ട്രപതി പ്രണബ മുഖര്‍ജി ഇടപെടണമെന്നും ചൈനയോട് സംസാരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിയ്ക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി, രാഷ്ട്രപതിയ്ക്ക് കത്തെഴുതി.
2011 മുതല്‍ തന്നെചൈന അരുണാചല്‍ പ്രദേശുകാര്‍ക്ക് കടലാസ് വിസ അനുവദിയ്ക്കാറുണ്ടെന്ന് അരുണാചല്‍ പ്രദേശിലെ ബിജെപി നേതാവ് തായ് തഗക്ക് പ്രണബ് മുഖര്‍ജിയെ കത്തിലൂടെ അറിയിച്ചു.

ഇത്തരത്തില്‍ കടലാസ് വിസ നല്‍കുന്നതിനെത്തുടര്‍ന്നാണ് പല കായിക താരങ്ങള്‍ക്കും അവസരങ്ങള്‍ നഷ്ടമാകുന്നതെന്നും ബിജെപി. അരുണാചല്‍ താരങ്ങളോട് വിവേചനം കാട്ടുകയാണെന്നും അദ്ദേഹം അറിയിച്ചു. ചൈനയില്‍ നടക്കുന്ന യൂത്ത് വേള്‍ഡ് ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിലെ അംഗങ്ങളായ മാസിലൊ മിഹു, സുരഗ് യുമി എന്നീ താരങ്ങള്‍ക്കാണ് കടലാസ് വിസയുടെ പേരില്‍ ചൈന യാത്ര നിഷേധിച്ചത്.
ചൈനീസ് എംബസി തന്നെയാണ് ഇരുവര്‍ക്കും കടലാസ് വിസ നല്‍കിയത്. വിസയുടെ പേരില്‍ യാതൊരു പ്രശ്‌നവും ഉണ്ടാകില്ലെന്നും പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായ നടപടിയാണ് ചൈനീസ് എയര്‍ലൈന്‍ അധികൃതര്‍ നടത്തിയത്. അരുണാചല്‍ പ്രദേശിന് മേലുള്ള ചൈനയുടെ അവകാശവാദം ശക്തിപ്പെടുത്തുന്നതിനാണ് ഇത്തരം നീക്കങ്ങളെന്നും ബിജെപി ആരോപിയ്ക്കുന്നു.
സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും ചൈനയുമായി ചര്‍ച്ച നടത്തി അരുണാചല്‍പ്രദേശിലെ ജനങ്ങള്‍ക്ക് നീതി ലഭ്യമാക്കണമെന്നും താഗക്ക് ആവശ്യപ്പെട്ടു.












Click it and Unblock the Notifications