ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തിയ കുട്ടികളുടെ റോഡ് ഷോ നവ്യാനുഭവമായി
ദുബായ് : യു എ ഇ ദേശീയ ദിനത്തിന്റെ ഭാഗമായി ദുബായ് കനാല്‍ പരിസരത്തു നടന്ന റോഡ് ഷോയില്‍ യു എ ഇ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ നടന്നുവരുന്ന ഖിസൈസ് മദ്ദ്രസയിലെയും അല്‍മനാര്‍ ഇസ്ലാമിക് സെന്ററിന്റെ കീഴില്‍ നടന്നുവരുന്ന ആല്‍ബറാഹ അല്‍ഖൂസ് എന്നീ മദ്രസ്സകളിയെയും 1200 വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു.

യു എ ഇ ഇന്ത്യന്‍ ഇസ്ലാഹി പ്രസിഡന്റ് എ പി അബ്ദുസ്സമദ്, അബ്ദുസ്സുബ്ഹാന്‍ ബിന്‍ ശംസുദ്ധീന്‍, റാഷിദ് ബിന്‍ അസ്ലം, ഹുസൈന്‍ കക്കാട്, വി കെ സകരിയ, മുഹമ്മദ് അലി പാറക്കടവ്, പി എ അബ്ദുല്‍ നസീര്‍, എന്‍ വി നിസാര്‍, ഹനീഫ് ഡി വി പി, ശിഹാബ് പാനൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


തുടര്‍ന്ന് നമ്മുടെ പോറ്റുമ്മയായ യു എ യുടെ ഭരണാധികാരികളോട് ഞാന്‍ എന്നും കൂറും കടപ്പാവും ഉള്ളവനായിരിക്കുമെന്നും ഈ രാജ്യത്തിന്റെ സമാധാനവും സുരക്ഷയും ഞാന്‍ കാത്തു സൂക്ഷിക്കുമെന്നും അതിന്റെ ഭരണഘടയോടും നിയമ വ്യവസ്ഥയോടും അച്ചടക്കവും അനുസരണയും പാലിക്കുമെന്നും വിശ്വസ്തതയോടും സത്യസന്ധമായും ഈ മഹല്‍ രാജ്യത്തോടുള്ള കടമകള്‍ ഞാന്‍ നിറവേറ്റുമെന്നും പ്രസിഡന്റ് എ പി അബ്ദുസ്സമദിന്റെ നേതൃത്വത്തില്‍ എല്ലാവരും പ്രതിജ്ഞയെടുത്തു.












Click it and Unblock the Notifications