ഫുജൈറ; ലീവ് കിട്ടാന്‍ പ്രവാസി ഞരന്പ് മുറിച്ചു

ഞരന്പ് മുറിച്ച് ആത്മഹത്യ ചെയ്യാനൊന്നും ആയിരുന്നില്ല യുവാവിന്റെ ശ്രമം. കൈ മുറിഞ്ഞാലെങ്കിലും അവധി കിട്ടുമല്ലോ എന്ന് കരുതിയാണ്. എന്നിട്ട് അവധിയ്ക്ക് പകരം കിട്ടിയതോ പിഴ. ഫുജൈറയിലെ ഒരു കോടതി 200 ദിര്‍ഹം പിഴയാണ് യുവാവിന് ശിക്ഷയായി വിധിച്ചത്.
ഞരന്പ് മുറിച്ച നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. ആത്മഹത്യ ചെയ്യുന്നതിന് വേണ്ടിയല്ല താന്‍ ഞരന്പ് മുറിച്ചതെന്നും ജോലിയില്‍ അവധി കിട്ടുന്നതിനാണെന്നുമാണ് യുവാവ് പൊലീസോട് പറഞ്ഞത്. യുവാവ് ഏത് രാജ്യക്കാരനാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.












Click it and Unblock the Notifications