കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാര്‍ജ: ഇന്ത്യക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

  • By Meera Balan
Google Oneindia Malayalam News

ഷാര്‍ജ: ഇന്ത്യക്കാരനായ യുവാവിനെ ഷാര്‍ജയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്‍ഡസ്ട്രിയില്‍ സോണ്‍ 17ലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഷാര്‍ജ ഇന്‍ഡ്രസ്ട്രിയില്‍ സോണ്‍ 17 ല്‍ നിന്നാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി പൊലീസിന് വിവരം ലഭിയ്ക്കുന്നത്. കഴുത്തില്‍ കയര്‍ മുറുക്കിയ നിലയിലായിരുന്നു മൃതദേഹം. ജോലിക്കാര്‍ താമസിയ്ക്കുന്ന കെട്ടിടത്തിലെ സീലിങ്ങിലാണ് യുവാവ് തൂങ്ങി മരിച്ചത്.

Sharjah

മൃതദേഹം കൂടുതല്‍ പരിശോധനകള്‍ നടത്തുന്നതിന് വേണ്ടി കൊണ്ടുപോയി. ഇയാള്‍ ഏത് സംസ്ഥാനക്കാരനാണെന്ന വിവരം ലഭ്യമല്ല. ആത്മഹത്യ ചെയ്തുവെന്നാണ് മറ്റ് തൊഴിലാളികള്‍ പറയുന്നതെങ്കിലും സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. നിര്‍മ്മാണ തൊഴിലാളിയാണ് യുവാവെന്നാണ് അറിയുന്നത്. അല്‍ ഇത്തിഹാദ് പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

English summary
Asian found hanging in Sharjah room.Police investigating the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X