ദുബായ്;പ്ളംബര്‍ അബോര്‍ഷന്‍ നടത്തി യുവതി മരിച്ചു

തുടര്‍ന്ന് റാഫയിലെ ഫ്ളാറ്റില്‍ പൊലീസെത്തി. അഴുകിയ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം.മൃതദേഹത്തിന് അഞ്ച് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. വൈദ്യ പരിശോധനയിലാണ് അബോര്‍ഷന്‍ നടത്താന്‍ ശ്രമിച്ചതായി കണ്ടെത്തിയത്. മയങ്ങാനുള്ള മരുന്നുകള്‍ കുത്തിവച്ച ശേഷം പെണ്‍കുട്ടിയുടെ ഗര്‍ഭപാത്രത്തിലേയ്ക്ക് കൂര്‍ത്ത ഉപകരണം കടത്തിവിട്ട് ഭ്രൂണത്തെ പുറത്തെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ ഗര്‍ഭപാത്രത്തിന് മുറിവേറ്റതിനെത്തുടര്‍ന്ന് അമിതമായ രക്തസ്രാവം ഉണ്ടാവുകയും പെണ്‍കുട്ടി മരിയ്ക്കുകയും ചെയ്തു.
വേശ്യാവൃത്തിയ്ക്ക് വേണ്ടിയാണ് ഫ്ളാറ്റ് ഉപയോഗിയ്ക്കുന്നതെന്ന് ദുബായ് സിഐഡിയിലെ ഉന്നത ഉദ്യോഗസ്ഥന്‍ മേജര്‍ ജനറല്‍ ഖാലി അല്‍ മസൂരി പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് മൂന്ന് ഏഷ്യക്കാര്‍ അറസ്റ്റിലായി. അറസ്റ്റിലായവര്‍ അബോര്‍ഷന്‍ നടത്തുന്നതില്‍ തങ്ങള്‍ക്ക് പങ്കുണ്ടായിരുന്നുവെന്ന് പറഞ്ഞു. അവിഹിതബന്ധത്തിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാകുന്നത്.
അബോര്‍ഷന്‍ നടത്തിയ പ്ളംബര്‍ ഉള്‍പ്പെടയുള്ള സംഘം പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം യുഎഇയില്‍ നിന്ന് മുങ്ങി.വിസിറ്റിംഗ് വിസയില്‍ രാജ്യത്ത് എത്തിയ പെണ്‍കുട്ടി ഒന്നര വര്‍ഷമായി രാജ്യത്ത് തങ്ങുകയായിരുന്നു. പെണ്‍വാണിഭ സംഘത്തിലെ മൂന്ന് പേരെ മാത്രമാണ് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞതെന്നും സംഘത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുമെന്നും അറിയിച്ചു.












Click it and Unblock the Notifications