Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായ്: നെറ്റിലെ പെണ്ണിന്‍റെ പടം പരസ്യത്തില്‍, യുവാവിന് പണി കിട്ടി

അബുദാബി: അനുവാദമില്ലാതെ യുവതിയുടെ ചിത്രം പരസ്യത്തിനായി ഉപയോഗിച്ച ഏഷ്യക്കാരന്‍ അറസ്റ്റില്‍. ഏഷ്യക്കാരനായ യുവാവാണ് ഒരു മെഡിക്കല്‍ ഉപകരണത്തിന്റെ പരസ്യത്തിനായി അറബ് യുവതിയുടെ ചിത്രം ഉപയോഗിച്ചത്. ഒരു പ്രാദേശിക ക്ളിനിക്കിന് വേണ്ടിയുള്ള പരസ്യമാണ് വിവാദത്തിലായത്.

ഇന്റര്‍നെറ്റില്‍ നിന്നാണ് ചിത്രം ഡൗണ്‍ലോഡ് ചെയ്തതെന്നും വ്യകതിപരമായി സ്ത്രീയെ അറിയില്ലെന്നും യുവാവ് പറഞ്ഞു. ചിത്രം താന്‍ ഒരു പ്രാദേശിക ക്ളിനിക്കിന്റെ മെഡിക്കല്‍ ഉപകരണത്തിന്റെ പ്രചാരണത്തിന് വേണ്ടി ഉപയോഗിയ്ക്കുകയായിരുന്നെന്നും യുവാവ് പറഞ്ഞു. സ്ത്രീയെ അപമാനിയ്ക്കണമെന്ന ഉദ്ദേശത്തോട് കൂടിയല്ല താന്‍ ഇത് ചെയ്തതെന്നും യുവാവ് പറഞ്ഞു.

Abu Dhabi

എന്നാല്‍ യുവാവ് സ്ത്രീയുടെ അനുമതിയില്ലാതെയാണ് പരസ്യത്തിനായി ചിത്രം ഉപയോഗിച്ചതെന്ന് ക്ളിനിക്കിലെ അധികൃതര്‍ പറഞ്ഞു. അനുമതിയില്ലാതെ ചിത്രം ഉപയോഗിച്ചതിന് യുവാവിനെതിരെ കേസ് ചുമത്തിയിട്ടുണ്ട്. ദുബായ് ഉള്‍പ്പടെയുള്ള യുഎഇ എമിറേറ്റുകള്‍ ആലുകളുടെ സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. അനുമതി ഇല്ലാതെ ഒരാളുടെ ചിത്രം പകര്‍ത്തുന്നതും രാജ്യത്ത് കുറ്റമാണ്. എന്നാല്‍ പലര്‍ക്കും ഇക്കാര്യങ്ങള്‍ അറിയില്ല എന്നതാണ് മറ്റൊരു കാര്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+