Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗദ്ദാമമാരുടെ ദുരിതം അവസാനിക്കുന്നില്ല

Rape
കുവൈത്ത് സിറ്റി: 2011 ല്‍ പുറത്തിറങ്ങിയ കമല്‍ ചിത്രത്തിലൂടെയാണ് അറബ് രാജ്യങ്ങളില്‍ തൊഴില്‍ തേടി പോകുന്ന സ്ത്രീകളുടെ ദുരിതം മലയാളികള്‍ക്ക് പരിചിതമായത്. സിനിമ റിലീസായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഗദ്ദാമമാര്‍ ഇപ്പോഴും തുടര്‍ക്കഥയാവുന്നു. മതിയായ വിദ്യാഭ്യാസ യോഗ്യതയോ , തൊഴില്‍ രേഖകളോ ഇല്ലാതെ വിദേശത്തെത്തെുന്ന വനിതകളാണ് അപകടങ്ങളില്‍ പെടുന്നത്.നിര്‍ഭാഗ്യകരമെന്ന് പറയട്ടെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിയ്ക്കപ്പെട്ടു കൊണ്ടേയിരിയ്ക്കുന്നു.

കഴിഞ്ഞ ദിവസം ഏഷ്യക്കാരിയായ വീട്ടുജോലിക്കാരിയെ കുവൈത്തിയായ തൊഴിലുടമ തല്ലിക്കൊന്നു. കുവൈത്തില്‍ എത്തി ചുരുങ്ങിയ നാളുകള്‍ക്കുള്ളിലാണ് സ്ത്രീയ്ക്ക് ഈ ദുര്‍വിധി ഉണ്ടായത്. മര്‍ദ്ദനമേറ്റ് അവശനിലയിലായ യുവതിയെ ആശുപത്രിപത്രിയില്‍ പ്രവേശിപ്പിച്ചു

സംശയം തോന്നിയ ഡോക്ടര്‍മാരാണ് പൊലീസിനെ വിവരമറിയിച്ചത്. സ്ത്രീയ്ക്ക് മററ് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും മര്‍ദ്ദനമേറ്റാണ് മരണം സംഭവിച്ചതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. തൊഴിലുടമയെ ചോദ്യം ചെയ്തപ്പോള്‍ സ്ത്രീയ മര്‍ദ്ദിച്ച വിവരം പുറത്ത് പറഞ്ഞത്. അല്‍ വാതാന്‍ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

കുവൈത്തില്‍ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. മിക്ക അറബ് രാജ്യങ്ങളും ഇത്തരത്തില്‍ തൊഴില്‍ തേടിയെത്തുന്ന സ്ത്രീകള്‍ ചൂഷണത്തിന് ഇരയാകാറുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+