സൗദി: സിമന്‍റ് മിക്സറില്‍ കുടുങ്ങി പ്രവാസി ഇന്ത്യക്കാരന് ദാരുണ അന്ത്യം
റിയാദ്: സിമന്റ് മിക്സറില്‍ കുടുങ്ങി ഇന്ത്യക്കാരന് ദാരുണ അന്ത്യം. മക്കയിലാണ് സംഭവം. നിര്‍മ്മാണ തൊഴിലാളിയായ ഇന്ത്യക്കാരനാണ് സിമെന്റ് മിക്‌സര്‍ വൃത്തിയാക്കുന്നതിനിടെ യന്ത്രത്തില്‍ കുടുങ്ങി മരിച്ചത്. ഇയാളുടെ പേരും മറ്റ് വിവരങ്ങളും ലഭ്യമല്ല. ബുധനാഴ്ചയാണ് സംഭവം.
സിമന്റ് മിക്‌സര്‍ വൃത്തിയാക്കുന്നതിനിടെയാണ് മിക്‌സര്‍ യന്ത്രത്തില്‍ ഇന്ത്യക്കാരന്‍ കുടുങ്ങിയത്. പ്രവര്‍ത്തിയ്ക്കുകയായിരുന്ന യന്ത്രത്തിനുള്ളില്‍ അകപ്പെട്ട ഇയാളുട ശരീരം ചതഞ്ഞരയുകയായിരുന്നു.

സംഭവത്തിന് പിന്നില്‍ എന്തെങ്കിലും ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന കാര്യം പരിശോധിയ്ക്കുമെന്ന് പൊലീസും സിവില്‍ ഡിഫന്‍സ് വിഭാഗവും അറിയിച്ചു. ഇന്ത്യക്കാരന്‍ ഏത് സംസ്ഥാനത്ത് നിന്നുള്ള വ്യക്തിയാണെന്ന കാര്യവും വ്യക്തമല്ല. അറബ് പത്രമായ സാബ്ഖ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.












Click it and Unblock the Notifications