കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാർത്തകൾക്ക് മീതെ പറന്ന് കലികാല വാർത്തകൾ; പ്രവാസികളിൽ കൌതുകം ഉണർത്തി കലികാല വാർത്തകൾ ഗൾഫിൽ അരങ്ങ് തകർക്കുന്നു!!

Google Oneindia Malayalam News

ദുബായ് : യു എ ഇയിലെ ആദ്യകാല റേഡിയോ സ്റ്റേഷനുകളിലൊന്നായ ഏഷ്യാനെറ്റ് റേഡിയോ 2003 മുതൽ പ്രക്ഷേപണം ചെയ്തു വരുന്ന പ്രതിദിന പരിപാടിയാണ് കലികാല വാർത്തകൾ സമകാലിക സംഭവങ്ങളെ, അത് രാഷ്ട്രീയ സാന്പത്തീക സാമൂഹികമായ എന്തായാലും , സാധാരണ ജനങ്ങളുടെ മനസ്സില് സൃഷ്ടിക്കുന്ന പ്രതികരണം ഒപ്പിയെടുത്ത് , ശബ്ദാവിഷ്ക്കാരം നല്കുകയാണ് കലികാല വാർത്തകളിലൂടെ അതിനാൽ തന്നെയാവണം അത് എക്കാലവും ജനങ്ങളെ ആകർഷിച്ചു കൊണ്ടിരിക്കുന്നതും, ആരാധകരുടെ ഒരു വലിയ വ്യൂഹം തന്നെ ആ പരിപാടിക്കുള്ളതും എന്നാണ് പൊതുവെയുളള വിലയിരുത്തൽ.

പ്രതികരിക്കാൻ അവസരം ലഭിക്കാത്ത പ്രവാസി മലയാളികൾക്ക് വേണ്ടി ഹാസ്യ രൂപത്തിൽ വിമർശനങ്ങളെ പൊതുസമൂഹത്തിലേക്ക് എത്തിക്കുകയാണ് ഏഷ്യാനെറ്റ് റേഡിയോ അവതാരകനായ നന്ദു കാവാലം. ഗൾഫിലെ ഓണാഘോഷ പരിപാടികൾ ക്രിസ്ത്മസ്സിനു മുൻപ് തീർക്കണമെന്ന് മഹാബലി പത്ര സമ്മേളനത്തിൽ ആവശ്യപ്പെട്ടു... തന്റെ മരണം തികച്ചും ആകസ്മികമായിരുന്നുവെന്ന് ഇന്നലെ ദിവംഗതനായ മന്ത്രി പത്ര സമ്മേളനത്തിൽ പ്രസ്താവിച്ചു" 30 കിലോ അനുവദനീയമായിടത്ത് 34 കിലോ സാധനങ്ങൾ കുത്തി നിറച്ച്, അധിക ലഗ്ഗേജ് നിരക്കീടാക്കാതിരിക്കാൻ കാലുപിടിച്ച് നാട്ടിലേക്ക് വിമാനം കയറുന്ന പ്രവാസി പഠിക്കണം. നാട്ടിലാരും ഇതൊന്നും അർഹിക്കുന്നില്ല.

free

ഒരിക്കൽ പണി നഷ്ടപ്പെട്ട് അസുഖവുമായി നാട്ടിലെത്തന്പോൾ ഇന്ന് അവിടെ കാത്ത് നിൽക്കുന്ന പടയൊന്നും കാണില്ല.....തുടങ്ങിയ ആക്ഷേപ ഹാസ്യം കലർന്ന കൂരന്പുകളാണ് 5 മിനിറ്റ് മാത്രം ദൈർഘ്യം വരുന്ന ഈ പരിപാടിയിലൂടെ നന്ദു കാവാലം എന്ന അവതാരകൻ ശ്രോതാക്കൾക്ക് നേരെ തൊടുത്തുവിടുന്നത്. പീഡനങ്ങൾ നോട്ട് നിരോധനം, ജി എസ് ടി യുടെ തിക്ത ഫലങ്ങൾ ആധാറുമായി ഇനി ബന്ധിപ്പിക്കാൻ ബാക്കിയുള്ളത് കഴുത്തിൽ കെട്ടാനുള്ള കയറു മാത്രം...റോഹിങ്ക്യൻ സിനെതിരെ പട നയിക്കുന്നത് സമാധാനത്തിനുള്ള നോബേൽ സമ്മാനം നേടിയ ആങ് സാന് സൂചിയെന്നത് വിരോധാഭാസം...രാജ്യസ്നേഹികളാര്…ശശികല ടീച്ചര്ക്ക് മൂക്കുകയറിടാനാരുണ്ട്...ശിശുമരണങ്ങളും അഛാദിന് ആയേഗായും, ശൌചാലയം പണിതോളാം, നിരത്ത് വൃത്തിയായി സൂക്ഷിക്കാം പക്ഷെ പെട്രോൾ വില കുറച്ചു തരൂ ..തുടങ്ങിയ പ്രതികരണങ്ങൾ ജന ശ്രദ്ധ പിടിച്ചു പറ്റിയവയിൽപ്പെടുന്നു. പരിപാടിയിലെ പല പ്രതികരണങ്ങളും പലപ്പോഴായി പ്രമുഖ ടെലിവിഷൻ ചാനലുകളിലെ പരിപാടികളിൽ പരാമർശ വിധേയമായിട്ടുള്ളവയാണ്. പ്രമുഖനല്ലാത്തതിനാൽ പ്രമുഖരല്ലാത്തതിനാൽ ജിഷയുടെ കൊലപാതകത്തിലും സൌമ്യയുടെ ക്രൂര മരണത്തിലും പേരുകൾ കൊഞ്ഞനം കുത്തികളായി പുറത്തു വന്നു...എന്നത് രാഷ്ട്രീയ ചർച്ചകൾക്കിടയാക്കി. കലികാല വാർത്തകളുടെ ലൈവ് ഏഷ്യാനെറ്റ് ഫേസ് ബുക് പേജിലും ശ്രദ്ദനേടാറുണ്ട് ഏതാണ്ട് 35000 ലധികം പേർ ദിവസേന കലികാല വാർത്തകൾക്കായി പേജ് സന്ദർശിക്കുന്നു. ലോകത്തിലെ പല ഭാഗത്തു നിന്നും പ്രതികരണങ്ങൾ അടിക്കുറിപ്പായെത്തുന്നു. ഏഷ്യാവിഷൻ അവാർഡ് അടക്കം നിരവധി അംഗീകാരങ്ങളും കലികാല വാർത്തയെ തേടി എത്തി. ഗൾഫ് സമയം രാവിലെ 9 മണിക്കും ഉച്ചയ്ക്ക് 12.30 നും വൈകിട്ട് 5.30 നും രാത്രി 8.30നും 11.30 നും ഏഷ്യാനെറ്റ് റേഡിയോയിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന പരിപാടിയുടെ സ്ക്രിപ്റ്റ് തുടക്കം മുതൽ ഏഷ്യാനെറ്റ് റേഡിയോയിലെ സ്ക്രിപ്റ്റ് റൈറ്ററായ നന്ദു കാവാലം ആണ് തയ്യാറാക്കുന്നതും അവതരിപ്പിക്കുന്നതും.

English summary
Asianet radio's 'kalikala vaarthakal' broadcast is becoming popular in UAE
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X