അസ്‌മോ കവിതാ പുരസ്‌കാരം പ്രഖ്യാപിച്ചു
ദുബായ്: പ്രഥമ അസ്‌മോ പുത്തന്‍ ചിറ സ്മാരക കവിതാ പുരസ്‌കാരം ഷീബാ ഷിജുവിന്റെ ഒസ്യത്ത് എന്ന കവിതയ്ക്ക് ലഭിച്ചു. യുഎഫ്‌കെ യാണ് ഇത്തരത്തില്‍ കവിതാ പുരസ്‌കാരം സംഘടിപ്പിച്ചിരിക്കുന്നത്.
മനീഷ് നരണിപ്പുഴയുടെ ഒറ്റ ഫ്രൈമിലും ഒതുങ്ങാതെ എന്ന കവിതയ്ക്കാണ് രണ്ടാം സ്ഥാനം ലഭിച്ചിരിക്കുന്നത്. സൈഫുദ്ധീന്‍ തൈക്കണ്ടിയുടെ സ്വാതന്ത്രമെന്ന കവിത മൂന്നാം സ്ഥാനത്തിനു അര്‍ഹമായി. മൂന്നുപേരും യുഎഇ ലെ പ്രവാസികളാണ്.

മാര്‍ച്ച് മുന്നാം തീയ്യത് ദുബായ് ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ നടക്കുന്ന യുഎഫ്‌കെ സ്‌നേഹ സായാഹ്നത്തില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.












Click it and Unblock the Notifications