അസെറ്റ് ഹോംസ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തി
ദുബായ്: ഇന്ത്യന്‍ റിയാലിറ്റി മേഖലയിലെ പ്രമുഖരായ അസെറ്റ് ഹോംസ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി 17 ലധികം വരുന്ന പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തി. അസ്സറ്റ് ഡിലൈറ്റ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതി പ്രമുഖ ചലച്ചിത്ര താരങ്ങളായ പ്രിത്വിരാജ്, ആശ ശരത് എന്നിവര്‍ ചേര്‍ന്ന് ദുബായില്‍ അവതരിപ്പിച്ചു.
ദുബായ് ക്രൌണ്‍ പ്ലാസ ഹോട്ടലില്‍ നടന്ന അസറ്റ് ഹോംസിന്റെ രണ്ടാമത് ഗ്ലോബല്‍ കസ്റ്റമര്‍ മീറ്റില്‍ വെച്ചാണ് പുതിയ പദ്ധതികള്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. അസെറ്റ് ഡിലൈറ്റ് പദ്ധതി പ്രകാരം അസ്സറ്റ് ഹോംസില്‍ നിന്നു വാങ്ങുന്ന അപ്പര്ട്ട്മെന്റുകള്‍ക്കും വില്ലകള്‍ക്കും ഇരുപത്തഞ്ച് വര്‍ഷത്തേക്ക് ഇന്‍ഷൂറന്‍സ് സംരക്ഷണം, പ്രവാസി മലയാളികള്‍ക്ക് നാട്ടിലെത്തുമ്പോള്‍ വിമാനത്താവളത്തില്‍ നിന്നു പിക്കപ്പ് സൗകര്യം നല്‍കുന്ന ഡിലൈറ്റ് ഡ്രൈവ് , യാത്ര ചെയ്യുന്ന അവസരങ്ങളില്‍ കേരളത്തിലെ പ്രമുഖ നഗരങ്ങളില്‍ ഫുള്ളി ഫര്‍ണിഷ്ഡ് ട്രാന്‌സിറ്റ് ഹോം സൗകര്യം, എല്ലാ സേവനങ്ങള്‍ക്കുമായി മൊബൈല്‍ ആപ്പ് സൗകര്യം, ഹോം നേഴ്‌സിംങ് സര്‍വീസ് സാധ്യമാക്കു ഡിലൈറ്റ് കെയര്‍ തുടങ്ങി പതിനേഴോളം സേവനങ്ങളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നതെന്ന് അസെറ്റ് ഹോംസ് അധിക്രതര്‍ അറിയിച്ചു.

ഒരു ഭവനം കൃത്യ സമയത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കൈമാറുന്നതിലൂടെ അത് വാങ്ങുന്ന ഉപഭോക്താവിന്റെ സന്തോഷമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് അസെറ്റ് ഹോംസ് മാനേജിംഗ് ഡയരക്ടര്‍ വി സുനില്‍ കുമാര്‍ അറിയിച്ചു. ചലച്ചിത്ര, സാമൂഹ്യ, ബിസിനെസ് രംഗങ്ങളിലെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. വര്‍ണാഭമായ ചടങ്ങില്‍ പ്രശസ്ത മെന്റലിസ്റ്റ് ആതി, വയലിനിസ്റ്റ് ബാലഭാസ്‌കര്‍ എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച മെഹ്ഫിലായിരുന്നു മുഖ്യ ആകര്‍ഷണം.












Click it and Unblock the Notifications