തൊഴില്‍ തട്ടിപ്പുകാര്‍ക്കെതിരെ ആസ്റ്റര്‍ കര്‍ശന നടപടിയ്‌ക്കൊരുങ്ങുന്നു!!!
ദുബായ്: നിയമന രംഗത്ത് തങ്ങളുടെ പേര് ദുരുപയോഗം ചെയ്തു തൊഴില്‍ തട്ടിപ്പു നടത്തുന്നവര്‍ക്കെതിരെ ആസ്റ്റര്‍ ഡി. എം ഹെല്‍ത്ത്‌കെയര്‍ കര്‍ശന നടപടി സ്വീകരിച്ചു. ഇന്ത്യയില്‍നിന്നും, ഏഷ്യ, ആഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുമായി തൊഴില്‍ അന്വേഷിക്കുന്നവരെ ആസ്റ്ററിന്റെ പേരില്‍ വഞ്ചിക്കുന്നവര്‍ക്കെതിരെയാണ് ആസ്റ്റര്‍ ഡി. എം ഹെല്‍ത്ത്‌കെയര്‍ നിയമനടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
ആസ്റ്ററില്‍ ജോലി വാഗ്ദാനം ചെയ്ത് ആളുകളില്‍ നിന്നും പണം തട്ടിയെടുക്കുന്നവര്‍ക്കെതിരെ ദുബായ് പോലീസിലും, വിവിധ സൈബര്‍ സെല്ലുകളിലും ആസ്റ്റര്‍ പരാതി നല്‍കിയിട്ടുണ്ട്. ഇത്തരം തൊഴില്‍ തട്ടിപ്പുകാര്‍ക്കെതിരെ ജനം ജാഗ്രത പാലിയ്ക്കണമെന്നും, നിയമനത്തിനായി തങ്ങള്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും പണം ഈടാക്കാറില്ലെന്നും ആസ്റ്റര്‍ അറിയിച്ചു. അതാതു രാജ്യങ്ങളിലെ സര്‍ക്കാര്‍ നിയമങ്ങള്‍ക്കു വിധേയമയിട്ടാണ് ആസ്റ്റര്‍ ഓരോ നിയമനവും നടത്തുന്നത്.

ആസ്റ്റര്‍ ഹോസ്പിറ്റല്‍ മങ്കൂല്‍, ആസ്റ്റര്‍ ക്ലിനിക്, ആസ്റ്റര്‍ ഡി എം ഹെല്‍ത്ത്‌കെയറിന്റെ മറ്റു ബിസിനസ്സ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തൊഴില്‍ വാഗ്ദാനം നല്‍കി വ്യാജ നിയമന കത്തുകള്‍ തൊഴിലന്വേഷകര്‍ക്കു നല്‍കുകയാണ് ഈ തട്ടിപ്പുകാര്‍ ചെയ്യുന്നത്. ഇന്ത്യ, പാകിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ന്യൂസിലാന്റ്, സിംബാബ് വെ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് ഇത്തരം തട്ടിപ്പുകള്‍ നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ആസ്റ്റര്‍ ഉടന്‍ തന്നെ അധികൃതരെ സമീപിക്കുകയായിരുന്നു. ഇത്തരം ഇ മെയില്‍ സന്ദേശങ്ങളുടെ ഉറവിടം ബ്ലോക്കു ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞു. ഇ മെയിലുകളിലുള്ള ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടരുതെന്ന് ആസ്റ്റര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിയമനങ്ങള്‍ക്കായി ട്രാവല്‍ ഏജന്‍സികളുടെ സേവനം ആസ്റ്റര്‍ തേടിയിട്ടില്ലെന്നും, വ്യാജ നിയമന ഉത്തരവുകളില്‍ രേഖപ്പെടുത്തിയിരിക്കുന്ന ട്രാവല്‍ ഏജന്‍സികളുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നും ആസ്റ്റര്‍ അറിയിച്ചു. നിയമനതട്ടിപ്പുകാര്‍ക്കെതിരെ കടുത്ത നടപടിയെടുക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍ ഗ്രൂപ്പ് ചീഫ് ഹ്യൂമന്‍ റിസോഴ്‌സസ് ഓഫീസര്‍ രത്‌നേഷ് പറഞ്ഞു. തൊഴില്‍ നിയമനങ്ങള്‍ക്കായി വളരെ ക്ലിപ്തവും ശക്തവുമായ നയരേഖയാണു ആസ്റ്റര്‍ പിന്തുടരുന്നത്.
നിയമാനുസൃതമായ പത്രപരസ്യങ്ങള്‍, അംഗീകൃത നിയമന ഏജന്‍സികള്‍ തുടങ്ങിയവ വഴി മാത്രമാണു ആസ്റ്ററിലെ നിയമങ്ങള്‍ നടക്കുക. നിയമനങ്ങള്‍ക്കായി പണം സ്വീകരിക്കുന്നതിന് ഒരു സ്ഥാപനത്തേയും ആസ്റ്റര്‍ ചുമതപ്പെടുത്തിയിട്ടില്ല. തൊഴില്‍ തട്ടിപ്പ് ആദ്യമായി ശ്രദ്ധയില്‍പ്പെട്ട കേരളത്തില്‍ തന്നെ, നോര്‍ക്കയുടെ മാര്‍ഗ്ഗ രേഖയനുസരിച്ചാണ് ആസ്റ്റര്‍ നിയമനങ്ങള്‍ നടത്തുന്നത്. ആസ്റ്ററില്‍ ജോലി തേടുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കും, മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുമായി http://www.asterdmhealthcare.com/ എന്ന പേജ് സന്ദര്‍ശിക്കാവുന്നതാണ്.












Click it and Unblock the Notifications